X

വഖഫ് നിയമനം; തീരുമാനം പിന്‍വലിക്കുന്നത് വരെ പ്രതിഷേധം തുടരുമെന്ന് മുസ്‌ലിം ലീഗ്

വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിടാനുള്ള തീരുമാനം പിന്‍വലിക്കുന്നത് വരെ പ്രതിഷേധം തുടരുമെന്ന് മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഇന്‍ചാര്‍ജ്ജ് പി.എം.എ സലാം. സംസ്ഥാന സര്‍ക്കാര്‍ പറഞ്ഞ് പറ്റിച്ചിരിക്കുകയാണ്. മുഖ്യമന്ത്രിയെ വിശ്വാസമാണെന്ന്  പറഞ്ഞപ്പോള്‍ മുന്നറിയിപ്പ് നല്‍കിയതാണെന്നും എന്നാല്‍ പ്രതീക്ഷിച്ചത് തന്നെ സംഭവിച്ചെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി പറഞ്ഞത് ശരിയല്ലെങ്കില്‍ മുഖ്യമന്ത്രി ഇടപെടണമെന്നും മുഖ്യമന്ത്രി മുസ്ലിം സമുദായത്തോട് ചെയ്തത് വിശ്വാസ വഞ്ചനയാണെന്നും അദ്ദേഹം വ്യക്തമാക്കി. വഖഫ് ഭേദഗതി നിയമം പിന്‍വലിക്കണമെന്ന ആവശ്യവുമായി 17ന് വ്യാഴാഴ്ച രാവിലെ 11 മണിക്ക് തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തില്‍ മുസ്ലിംലീഗ് പ്രതിഷേധ സംഗമം സംഘടിപ്പിക്കും.

Test User: