സംസ്ഥാനത്ത് പച്ചക്കറികളുടെ വില കുതിക്കുന്നു. ഒരു കിലോ തക്കാളിക്ക് പൊതുവിപണിയില്‍ പലയിടത്തും വില നൂറ് രൂപ കടന്നു. ഒരാഴ്ച മുമ്പ് വരെ 30-40 രൂപയ്ക്ക് ലഭ്യമായിരുന്ന തക്കാളിക്കാണ് ഇതോടെ നൂറ് രൂപ പിന്നിട്ടത്. മുരിങ്ങാക്കായ, ബീന്‍സ്, പയര്‍, വഴുതന, വെണ്ട തുടങ്ങിയവയ്ക്കും വില കൂടി. മഴ കനത്തതോടെ ഉത്പാദനം കുറഞ്ഞതും ഇന്ധനവില വര്‍ദ്ധനയുമാണ് വില കൂടാന്‍ കാരണമെന്ന് വ്യാപാരികള്‍ വ്യക്തമാക്കി.
ഇതോടെ സാധാരണക്കാരുടെ കുടുംബ ബജറ്റ് താളം തെറ്റിയിരിക്കുകയാണ്. പച്ചക്കറിയോടൊപ്പം അരിയ്ക്കും വില കൂടിയിട്ടുണ്ട്.