തിരുവനന്തപുരം: കേരളത്തിലെ ഉന്നതവിദ്യാഭ്യാസരംഗത്ത് പ്രതിസന്ധി രൂക്ഷമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും സര്‍വകലാശാലകളിലുള്ള വിശ്വാസം നഷ്ടപ്പെട്ടു.ഇടതുവല്‍ക്കരണവും ബന്ധുനിയമനങ്ങളും സര്‍വകലാശാലകളെ തകര്‍ക്കുന്നു. പൊതുസമൂഹത്തില്‍ അവമതിപ്പുണ്ടാക്കുന്ന പ്രവൃത്തികളില്‍ നിന്നും സിപിഎം പിന്തിരിയണമെന്ന് സതീശന്‍ ആവശ്യപ്പെട്ടു. കേരള യൂണിവേഴ്‌സിറ്റി സ്റ്റാഫ് യൂണിയന്റെ സുവര്‍ണ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സര്‍വകലാശാല ജീവനക്കാരുടെ പെന്‍ഷന്‍ ബാധ്യതയില്‍ നിന്നും പിന്തിരിയാനുള്ള ഉത്തരവ് പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിദ്യാഭ്യാസസമ്മേളനം എം വിന്‍സെന്റ് എം എല്‍ എ യും യാത്രയയപ്പ് സമ്മേളനം സി ആര്‍ മഹേഷ് എം എല്‍ എ യും ഉദ്ഘാടനം ചെയ്തു. സിന്‍ഡിക്കേറ്റ് അംഗം ഡോ ആര്‍ അരുണ്‍കുമാര്‍, ഡോ അച്യുത് ശങ്കര്‍, ജ്യോതികുമാര്‍ചാമക്കാല, ഡോ. താജുദ്ദീന്‍,എഫ്. യു ഇ ഒ പ്രസിഡന്റ് കെ പ്രവീണ്‍ കുമാര്‍, എസ് ജയറാം, ബി ശ്രീധരന്‍ നായര്‍, യൂണിയന്‍ പ്രസിഡന്റ് സി കെ സുരേഷ്‌കുമാര്‍, ജനറല്‍ സെക്രട്ടറി ഒ റ്റി പ്രകാശ് എന്നിവര്‍ പ്രസംഗിച്ചു.