X

വാക്‌സിനേഷന്‍ ഗുണകരമായി; മൂന്നാം തരംഗത്തില്‍ മരണം ഗണ്യമായി കുറഞ്ഞു

കോവിഡ് രണ്ടാം തരംഗത്തെ അപേക്ഷിച്ച് മൂന്നാം തരംഗത്തില്‍ മരണം ഗണ്യമായി കുറഞ്ഞെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്. ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തിലും കുറവുണ്ടായി.
കോവിഡ് വാക്‌സിനേഷന്‍ ആണ് ഇതില്‍ നിര്‍ണായകമായതെന്നും ഐ.സി.എം. ആര്‍ ഡയരക്ടര്‍ ജനറല്‍ ഡോ. ബല്‍റാം ഭാര്‍ഗവ പറഞ്ഞു. ഡല്‍ഹിയും മുംബൈയും അടക്കമുള്ള നഗരങ്ങളില്‍ പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതില്‍ കുറവുണ്ടായതും വലിയ ആശ്വാസമാകുന്നുണ്ട്.
ഡല്‍ഹിയില്‍ പ്രതിദിന കോവിഡ് കേസുകള്‍ 28,000 എന്ന റെക്കോര്‍ഡിലെത്തിയ ശേഷമാണ് തുടര്‍ച്ചയായ കുറവുണ്ടാകുന്നത്. മഹാരാഷ്ട്രയില്‍ രോഗവ്യാപന നിരക്ക് കുറഞ്ഞതോടെ ഈ മാസം 24 മുതല്‍ സ്‌കൂളുകള്‍ തുറക്കാന്‍ അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കി. നേരത്തേയുണ്ടായിരുന്ന അതേ രീതിയില്‍ കോവിഡ് പ്രോട്ടോകോള്‍ പാലിച്ചായിരിക്കും സ്‌കുളുകള്‍ പ്രവര്‍ത്തിക്കുക. മൂന്നാം തരംഗത്തില്‍ രോഗവ്യാപനം രൂക്ഷമായ മുംബൈ നഗരത്തില്‍ ഉള്‍പ്പെടെ 24 മുതല്‍ സ്‌കൂളുകള്‍ തുറക്കാന്‍ അനുമതിയുണ്ട്.
കോവിഡ് പശ്ചാത്തലത്തില്‍ കുട്ടികളിലും കൗമാരക്കാരിലും ആന്റിവൈറല്‍, മൊണോക്കൊളോണല്‍ ആന്റിബോഡി ചികിത്സകള്‍ പരമാവധി ഒഴിവാക്കണമെന്ന് ആരോഗ്യമന്ത്രാലയം സര്‍ക്കുലറില്‍ പറയുന്നു.

 

 

Test User: