യുക്രൈനും റഷ്യയും തമ്മിലുള്ള യുദ്ധമാണ് ഇന്ധന വില കൂടാന്‍ കാരണമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. യുദ്ധം മൂലം എണ്ണവില അന്താരാഷ്ട്ര വിപണിയില്‍ ഉയരുന്നത് ഇന്ത്യന്‍ സര്‍ക്കാരിന്റെ നിയന്ത്രണത്തിന് അതീതമാണ്. അതില്‍ ഞങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്ത് ലഭ്യമായ എണ്ണയുടെ 80 % ഇറക്കുമതി ചെയ്യുന്നതാണ്. രാജ്യത്തിന് ആവശ്യം വരുന്ന ഇന്ധനം സ്വന്തമായി ഉത്പാദിപ്പിക്കേണ്ടതുണ്ടെന്നും നിതിന്‍ ഗഡ്കരി പറഞ്ഞു.
138 ദിവസത്തെ ഇടവേളക്ക് ശേഷം ചൊവ്വാഴ്ച മുതലാണ് ഇന്ധനവില വര്‍ധിക്കാന്‍ തുടങ്ങിയത്. മാര്‍ച്ച് 22 ന് ശേഷം നാല് തവണയാണ് വില കൂട്ടിയത്. ഇതോടെ കഴിഞ്ഞ 5 ദിവസത്തില്‍ പെട്രോളിന് 3 രൂപ 45 പൈസയും ഡീസലിന് 3 രൂപ 3 പൈസയുമാണ് വര്‍ധിപ്പിച്ചത്.