X

ത്രിപുര സംഘര്‍ഷം: മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയുള്ള നിയമനടപടികള്‍ക്ക് സുപ്രീംകോടതിയുടെ സ്‌റ്റേ

അറസ്റ്റിലായ രണ്ട് വനിതാ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെയുള്ള നിയമനടപടികള്‍ക്ക് സുപ്രീംകോടതി താല്‍ക്കാലിക സ്‌റ്റേ ഏര്‍പ്പെടുത്തി. ത്രിപുരയിലെ വര്‍ഗീയ സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്തതിനാണ് രണ്ട് പേരേയും അറസ്റ്റ് ചെയ്തിരുന്നത്.

എച്ച്.ഡബ്ല്യു നെറ്റ് വര്‍ക്കിലെ സമൃദ്ധി ശകുനിയ, സ്വര്‍ണ ഝാ എന്നിവര്‍ക്കെതിരെയായിരുന്നു നടപടി. സ്‌റ്റേ ഏര്‍പ്പെടുത്തിയത് ജസ്റ്റിസ് ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ചാണ്. വിശ്വഹിന്ദു പരിഷത്തിന്റെ പരാതിയിലാണ് 2 മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.

ത്രിപുര സര്‍ക്കാരിന് അടുത്ത നാല് ആഴ്ചയ്ക്കകം സംഭവത്തില്‍ സത്യവാങ് മൂലം സമര്‍പ്പിക്കാന്‍ നോട്ടീസ് അയച്ചിട്ടുണ്ട്. വര്‍ഗീയ സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ഇവര്‍ക്കെതിരെ മതത്തിന്റെ പേരില്‍ ശത്രുത വളര്‍ത്തുന്നു എന്ന്‌ ഉന്നയിച്ചായിരുന്നു കേസ് രജിസ്റ്റര്‍ ചെയ്തത്.

വടക്കന്‍ ത്രിപുരയില്‍ വിശ്വഹിന്ദു പരിഷത്ത്, ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ക്കെതിരെ ആക്രമണം നടത്തുന്നെന്ന് ആരോപിച്ച് നടത്തിയ റാലിയില്‍ പള്ളികള്‍ തകര്‍ക്കുകയും കടകള്‍ കത്തിക്കുകയും ചെയ്തിരുന്നു. ഇതേതുടര്‍ന്നാണ് സംസ്ഥാനത്ത് വര്‍ഗീയ സംഘര്‍ഷം ഉണ്ടാകുന്നത്.

Test User: