മുസ്‌ലിം സ്ത്രീകളെ ഓണ്‍ലൈനില്‍ ലേലത്തിന് വച്ച് വിദ്വേഷ പ്രചാരണം ആരംഭിച്ച ബുള്ളി ബായ് ആപ്പിനെതിരെ രൂക്ഷ വിമര്‍മര്‍ശനവുമായി കോണ്‍ഗ്രസ് എംപി ടിഎന്‍ പ്രതാപന്‍. ഹിന്ദുത്വ കാമവെറിയന്മാര്‍ക്ക് ഇതുപോലുള്ള പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ ശാഖകയില്‍ നിന്ന് കൃത്യമായ പരിശീലനം നല്‍ക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മുന്‍പ് സഫൂറ സര്‍ഗാറിന് ഐക്യദാര്‍ഢ്യം പ്രഖ്യാപ്പിച്ചുകൊണ്ട് ഒരു കുറിപ്പ് ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നെന്നും സ്ത്രീവിരുദ്ധരായ ഹിന്ദുത്വ സൈബര്‍ ഗുണ്ടകള്‍ തന്റെ അഭിപ്രയത്തിനെതിരെ നടത്തിയത് വൃത്തികെട്ട പ്രതികരണമാണെന്നും ടിഎന്‍ പ്രതാപന്‍ ഓര്‍മപ്പിച്ചു. ഇതിനായി ഹിന്ദുത്വ കാമവെറിയന്മാര്‍ക്ക് ശാഖകളില്‍ നിന്ന് പ്രത്യേകം പരിശീലനം ലഭിക്കുന്നുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അതെസമയം, ബുള്ളി ബായ് ആപ്പിന് പിന്നില്‍ പ്രവര്‍ത്തിച്ച 21 വയസ്സുള്ള എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിയെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ബംഗളൂരുവില്‍ വെച്ചാണ് അറസ്റ്റ് ചെയ്തത്. ഇയാളെപറ്റിയുള്ള വിവരങ്ങള്‍ ഇതുവരെ പൊലീസ് പുറത്തുവിട്ടിട്ടില്ല. ശക്തമായ പ്രതിഷേധത്തിന് പിന്നാലെ ബുള്ളി ബായ് ആപ്പിന്റെ യൂസറെ ബ്ലോക്ക് ചെയ്തുവെന്ന് കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ് ഇന്നലെ പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ബുള്ളി ബായ് ആപ്പ് പ്രത്യക്ഷപ്പെടുന്നത് വ്യത്യസ്ഥമായ മേഖലകളില്‍ തിളങ്ങിയ മുസ്‌ലിം സ്ത്രീകളുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടാണ് ആപ്പ് പ്രവര്‍ത്തിച്ചിരുന്നത്. മുസ്‌ലിം സ്ത്രീകളുടെ ചിത്രങ്ങള്‍ ആപ്പില്‍ അപ്‌ലോഡ് ചെയ്ത് ലേലത്തിന് വെക്കുകയായിരുന്നു ആപ്പിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ചെയ്തത്.