തൃക്കാക്കര നിയമസഭാ ഉപതിരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ തോമസ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ഹൈബി ഈഡന് എംപി, ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, ജെബി മേത്തര്‍ എംപി തുടങ്ങിയ നേതാക്കള്‍ക്കൊപ്പമെത്തിയാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്.
എറണാകുളം കളക്ടറേറ്റിലെ വരണാധികാരിക്ക് മുമ്പാകെ 12 മണിയോടെയാണ് പത്രിക സമര്‍പ്പിച്ചത്. സൈക്കിള്‍ റിക്ഷയിലെത്തിയാണ് ഉമ തോമസ് പത്രിക സമര്‍പ്പിച്ചത്. ഇന്ധന വില വര്‍ധന ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ക്കെതിരായ പ്രതിഷേധമെന്ന നിലയില്‍ കൂടിയാണ് സൈക്കിള്‍ റിക്ഷയില്‍ കലക്ടറേറ്റിലെത്തിയത്. പത്രികകളുടെ സൂക്ഷമപരിശോധന വ്യാഴാഴ്ചയാണ് നടക്കുക.