X

കെഎസ്ആര്‍ടിസിയെ നേരെ കൊണ്ടുപോകാന്‍ കഴിയാത്തവരാണ് കെ.റെയിലിനെ കുറിച്ച് പറയുന്നത്: വിഡി സതീശന്‍

കെ.എസ്.ആര്‍.ടി.സിയെ നേരെ കൊണ്ടുപോകാന്‍ കഴിയാത്തവരാണ് കെ.റെയിലിനെ കുറിച്ച് പറയുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. രണ്ട് ലക്ഷം കോടി രൂപയിലധികം ചിലവ് വരുന്ന പദ്ധതി കേരളത്തിന് താങ്ങാവുന്നതല്ല. ഇത് ജനാധിപത്യ കേരളമാണെന്നും ഇവിടെ ചര്‍ച്ച നടക്കണമെന്നും അദ്ദേഹം പറഞ്ഞു. ഏകാധിപതിയെ പോലെ ആരും പെരുമാറരുത്. ജനവിധി എന്തും ചെയ്യാനുള്ള ലൈസന്‍സല്ല. ഭരണാധികാരിയും ഭരണകൂടവും ജനവിരുദ്ധമാകുമ്പോള്‍ ചില ലക്ഷണങ്ങള്‍ കാണിക്കുമെന്നും അതാണ് സില്‍വര്‍ ലൈനില്‍ കാണുന്നതെന്നും വിഡി സതീശന്‍ ഓര്‍മപ്പെടുത്തി.
കേരളത്തെ ഒരു ബനാന റിപ്പബ്ലിക്ക് ആക്കാന്‍ പിണറായി വിജയനെ കേരളത്തിലെ പ്രതിപക്ഷം അനുവദിക്കില്ലെന്നും പ്രതിപക്ഷം നിയമസഭയില്‍ ഉന്നയിച്ച ഒരു ചോദ്യങ്ങള്‍ക്കും മുഖ്യമന്ത്രിക്ക് ഉത്തരമില്ലെന്നും വിഡി സതീശന്‍ പറഞ്ഞു. അതുകൊണ്ടു തന്നെ പ്രതിപക്ഷത്തിന് നിയമസഭയില്‍ നിന്നും ഇറങ്ങിപ്പോകേണ്ടി വന്നെന്നും  അറിയിച്ചു.

Test User: