ഉത്തര്‍പ്രദേശില്‍ വോട്ടെണ്ണല്‍ ആരംഭിക്കാന്‍ മണിക്കൂറുകള്‍ ബാക്കിനില്‍ക്കെ വോട്ടിങ് യന്ത്രങ്ങളില്‍ കൃത്രിമം ആരോപിച്ച് സമാജ്വാദി പാര്‍ട്ടി തിരഞ്ഞെടുപ്പ് കമ്മിഷന് കത്തെഴുതി . എല്ലാ നിയമസഭാ മണ്ഡലങ്ങളിലും വോട്ടെണ്ണല്‍ സമയം വെബ് കാസ്റ്റിങ്ങ് നടത്തണമെന്നാണ് എസ്പിയുടെ ആവശ്യം. രാഷ്ട്രീയ കക്ഷികള്‍ക്ക് ഇതിന്റെ ലിങ്ക് വിതരണം ചെയ്യണമെന്നും സമാജ്വാദി പാര്‍ട്ടി ആവശ്യം ഉന്നയിച്ചു. വോട്ടെണ്ണല്‍ പ്രക്രിയ തല്‍സമയം കാണാനായാണ് ഇത്. വോട്ടെണ്ണല്‍ സ്വതന്ത്രവും സുതാര്യവുമാകണമെന്നും കത്തില്‍ ആവശ്യപെടുന്നുണ്ട്. ബിജെപി ജനവിധി തട്ടിയെടുക്കാന്‍ ശ്രമിക്കുകയാണെന്ന് അഖിലേഷ് യാദവ് പറഞ്ഞു.