ഐഎസ്എല്ലില്‍ കോവിഡ് പ്രതിസന്ധി മൂലം മാറ്റിവച്ച കേരള ബ്ലാസറ്റേഴ്സിന്റെ മത്സരങ്ങളുടെ പുതിയ തീയതി പുറത്ത് വന്നു. എടികെ മോഹന്‍ ബഗാനെതിരെയുള്ള മത്സരം ഫെബ്രുവരി 19നും മുംബൈ സിറ്റിക്കെതിരെയുള്ള മത്സരം മാര്‍ച്ച് 2നും നടക്കും.
അതേസമയം, ഫെബ്രുവരി 19ന് നടത്തേണ്ടിയിരുന്ന കേരള ബ്ലാസ്റ്റേഴ്സ്- ഹൈദരാബാദ് മത്സരത്തില്‍ മാറ്റം വരുത്തിയിട്ടുണ്ട്. ഫെബ്രുവരി 23ലേക്ക് ഈ മത്സരം മാറ്റിയത്. ഇതോടെ ബ്ലാസ്റ്റേഴ്സിന് ഫെബ്രുവരിയില്‍ 6 മത്സരങ്ങള്‍ കളിക്കേണ്ടിവരും. അടുത്ത മത്സരം മറ്റന്നാള്‍ നോര്‍ത്ത് ഈസ്റ്റിനെതിരെയാണ്. നിലവില്‍ 20 പോയിന്റുമായി മൂന്നാം സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്സ്.