തൃശൂര്‍: തൃശൂര്‍ ചേര്‍പ്പില്‍ സഹോദരനെ യുവാവ് കുഴിച്ചുമൂടിയത് ജീവനോടെയെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു. കൊല്ലപ്പെട്ട ബാബുവിന്റെ മൃതദേഹത്തില്‍ നടത്തിയ പോസ്റ്റ്മോര്‍ട്ടത്തില്‍ ശ്വാസകോശത്തില്‍ നിന്ന് മണ്ണ് കണ്ടെത്തിയിട്ടുണ്ട്. കഴുത്ത് ഞെരിച്ചാണ് കൊലപ്പെടുത്തിയതെന്നായിരുന്നു പ്രതി സാബുവിന്റെ മൊഴി. കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് കൊലപാതകം നടന്നത്. ബാബു മദ്യപിച്ച് ബഹളമുണ്ടാക്കിയതിനെ തുടര്‍ന്ന് സാബു കഴുത്തില്‍ പിടിച്ച് ഞെക്കുകയാണ് ചെയ്തത്.
ബാബുവിന്റെ ബോധം നഷ്ടപ്പെട്ടപ്പോള്‍ മരണപ്പെട്ടെന്ന് കരുതി കുഴിച്ചുമൂടുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. വ്യാഴാഴ്ചയാണ് പാടശേഖരത്തില്‍ പ്രദേശവാസികള്‍ മൃതദേഹം കണ്ടെത്തിയത്. പിന്നാലെ പോലീസിനെ അറിയിക്കുകയായിരുന്നു.