കോസ്റ്ററിക്കയില്‍ ലാന്‍ഡിങ്ങിനിടെ വിമാനം രണ്ടായി പിളര്‍ന്നു. കോസ്റ്റാറിക്കയിലെ സാന്‍ മരിയ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വ്യാഴാഴ്ചയാണ് സംഭവം.
ഡി എച്ച് എല്‍ കമ്പനിയുടെ ബോയിങ് 757 വിമാനമാണ് തകര്‍ന്നത്. ചരക്ക് വിമാനം ആയതുകൊണ്ട് തന്നെ പൈലറ്റും രണ്ട് ക്രൂ അംഗങ്ങളും മാത്രമാണുണ്ടായിരുന്നത്.ആര്‍ക്കും പരിക്കില്ല എന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. അപകടത്തെ തുടര്‍ന്ന് വിമാനത്താവളം മണിക്കൂറുകളോളം അടച്ചിട്ടിരുന്നു.
വിമാനം പറന്നുയര്‍ന്ന ഉടനെ തകരാറുണ്ടെന്ന് മനസ്സിലാക്കി ഉടന്‍ തിരിച്ചറിയുകയായിരുന്നു. ഈ സമയം ലാന്‍ഡിംഗിനിടെ റണ്‍വേയില്‍ നിന്നു തെന്നിമാറി രണ്ടായി പിളരുകയായിരുന്നു.റണ്‍വേയില്‍ നിന്നും വിമാനം തെന്നി മാറിയതാണ് അപകടത്തിന് കാരണമെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.