X

ഹെലികോപ്റ്റര്‍ അപകടത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഔദ്യോഗിക പ്രസ്താവന നാളെ

സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്ത് ഉള്‍പ്പെടെയുള്ളവര്‍ സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട സംഭവത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഔദ്യോഗിക പ്രസ്താവന നാളെ. പാര്‍ലമെന്റില്‍വെച്ചാകും കേന്ദ്ര സര്‍ക്കാരിന്റെ ഔദ്യോഗിക പ്രസ്താവന.

തമിഴ്‌നാട്ടിലെ ഊട്ടിക്കടുത്ത കൂനൂരിലാണ് സംഭവം നടന്നത്. 13 പേരുടെ മരണം സ്ഥിരീകരിച്ച് കഴിഞ്ഞു. 14 പേരായിരുന്നു ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നത്. പരിക്കേറ്റവരെ വെല്ലിങ്ടണിലെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

Test User: