സമാധാനത്തിനുള്ള ഈ വര്‍ഷത്തെ നൊബേല്‍ പുരസ്‌കാരം പ്രഖ്യാപിച്ചു. ബെലാറസില്‍ നിന്നുള്ള മനുഷ്യാവകാശ പ്രവര്‍ത്തകന്‍ അലസ് ബിയാലിയാറ്റ്‌സ്‌കിക്കും ഉക്രൈന്‍ മനുഷ്യാവകാശ സംഘടനയായ സെന്റര്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ്, റഷ്യന്‍ മനുഷ്യാവകാശ സംഘടനയായ മെമ്മോറിയല്‍ എന്നീ സംഘടനകള്‍ക്കുമാണ് പുരസ്‌കാരം ലഭിച്ചത്. നോര്‍വീജിയന്‍ തലസ്ഥാനമായ ഓസ്‌ലോയിലാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.
ഭരണകൂടത്തിനെതിരായ പോരാട്ടങ്ങളുടെ പേരില്‍ രണ്ടുവര്‍ഷമായി തടവില്‍ കഴിയുകയാണ് അഭിഭാഷകനായ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ അലസ് ബിയാലിയാറ്റ്‌സ്‌കിക്ക്. ഒക്ടോബര്‍ 3 ന് ആരംഭിച്ച നൊബേല്‍ വാരം ഒക്ടോബര്‍ 10 വരെയാണ് നീണ്ടുനില്‍ക്കുന്നത്.