കൊവിഡ് വ്യാപനം ശക്തമായ സാഹചര്യത്തില്‍ ഒന്ന് മുതല്‍ ഒന്‍പത് വരെയുളള വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകള്‍ ശക്തമാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. ജിസ്യൂട്ട് സംവിധാനം വഴിയായിരിക്കും 8 മുതല്‍ 12 വരെയുള്ള വിദ്യാര്‍ത്ഥികളുടെ ഓണ്‍ലൈന്‍ ക്ലാസുകളെന്നും ഹാജര്‍ നിര്‍ബന്ധമായും രേഖപ്പെടുത്തുമെന്നും വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. എസ് എസ് എല്‍ സി, പ്ലസ്ടു പ്രാക്ടിക്കല്‍ പരീക്ഷകള്‍ മാറ്റിവെച്ചതായും പറഞ്ഞു. 10,11,12 ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ പാഠഭാഗങ്ങള്‍ പരീക്ഷയ്ക്ക് മുന്‍പ് തന്നെ പൂര്‍ത്തിയാക്കുമെന്നും അതിന് അനുസരിച്ച് പുതിയ ക്ലാസ് ടൈംടേബിള്‍ തയ്യാറാക്കുമെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.
ഈ മാസം 29നു തന്നെ ഹയര്‍സെക്കന്‍ഡറി ഇംപ്രൂവ്‌മെന്റ് പരീക്ഷ ആരംഭിക്കും. പരീക്ഷകുള്ള ചോദ്യപേപ്പറുകള്‍ പരീക്ഷ കേന്ദ്രങ്ങളില്‍ എത്തിച്ചുകൊണ്ടിരിക്കുകയാണെന്നും കൊവിഡുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയെഴുതാന്‍ പ്രത്യേക സൗകര്യം സജ്ജമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.