റസാഖ് ഒരുമനയൂര്‍
യുഎഇ പ്രസിഡണ്ട് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍നഹ് യാന്റെ വിയോഗത്തില്‍ വിവിധ രാഷ്ട്രനേതാക്കളുടെ അനുശോചന പ്രവാഹം. അറബ് ലോകത്തെ ശക്തനായ ഭരണാധികാരിയെയാണ് നഷ്ടമായതെന്ന് വിവിധ രാഷ്ട്രത്തലവന്മാര്‍ അനുശോചന സന്ദേശത്തില്‍ വ്യക്തമാക്കി.
യുഎഇ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മഖ്തൂം, ഇന്ത്യന്‍ രാഷ്ട്രപതി റാം നാഥ് കോവിന്ദ്, കുവൈത്ത് അമീര്‍ ശൈഖ് നവാഫ് അല്‍ അഹ്മദ് അല്‍ജാബര്‍ അല്‍ സബാഹ്, ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈത്തം ബിന്‍ താരിഖ്, സൗദിഅറേബ്യന്‍ രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍അസീസ്, ഖത്തര്‍ അമീര്‍ തമീം ബിന്‍ ഹമദ് അല്‍താനി, ബഹ്‌റൈന്‍ ഭരണാധികാരി ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ, പാകിസ്ഥാന്‍ പ്രസിഡണ്ട് ഡോ.ആരിഫ് അല്‍വി, അമേരിക്കന്‍ പ്രസിഡന്റ് ജോ ബിഡന്‍, റഷ്യന്‍ പ്രസിഡന്റ് വ്‌ലാമിഡ് പുട്ടിന്‍, അര്‍ജന്റീന പ്രസിഡണ്ട് ആല്‍ബെര്‍ട്ടോ ഫെര്‍ണാണ്ടസ്, ഈജിപ്ത് പ്രസിഡണ്ട് അബ്ദുല്‍ഫതാഹ് അല്‍അസീസി, അറബ് ലീഗ് സെക്രട്ടറി ജനറല്‍ അഹമദ് അബൂല്‍ഗൈത്, ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോപ്പറേഷന്‍ (ഒഐസി) സെക്രട്ടറി ജനറല്‍ ഹുസൈന്‍ ഇബ്രാഹിം താഹ, ജിസിസി സെക്രട്ടറി ജനറല്‍ ഡോ.നായിഫ് ഫലാഹ് മുബാറക് അല്‍ഹജ്‌റഫ് തുടങ്ങി വിവിധ രാജ്യങ്ങളില്‍നിന്നുള്ള ഭരണത്തലവന്മാരുടെ അനുശോചന സന്ദേശ പ്രവാഹം തുടരുകയാണ്.