ഒന്നര മണിക്കൂറില്‍ ബജറ്റ് അവതരണം പൂര്‍ത്തിയാക്കി ധനമന്ത്രി.11 മണിക്ക് ആരംഭിച്ച കേന്ദ്രബജറ്റ് അവതരണം 12.35-ന് അവസാനിപ്പിച്ചു.പേപ്പര്‍ രഹിത ബജറ്റാണ് ഇക്കുറിയും.
കോവിഡ് പോലെയുള്ള പ്രതിസന്ധികള്‍ മറികടക്കാന്‍ രാജ്യം പൂര്‍ണ്ണമായി സജ്ജമെന്ന് നിര്‍മലാ സീതാരാമന്‍. സാമ്പത്തിക വളര്‍ച്ച ഈ വര്‍ഷം9.2 ശതമാനമാണ് പ്രതീക്ഷിക്കുന്നത്.ഇന്ന് രാവിലെ 11 മണിയോടെ് കൂടിയാണ് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ തന്റെ നാലാമത് ബജറ്റ് അവതരിപ്പിച്ച് സംസാരിച്ച് തുടങ്ങിയത്.
രാജ്യത്ത് ഡിജിറ്റല്‍ കറന്‍സിക്ക് രൂപം നല്‍കും.ഡിജിറ്റല്‍ രൂപ ആര്‍.ബി.ഐ പുറത്തിറക്കും.സംസ്ഥാനങ്ങള്‍ക്ക് മൂലധന നിക്ഷേപത്തിന് ഒരു ലക്ഷം കോടി രൂപ അനുവദിക്കും.ഈ തുക പലിശയില്ലാതെ വായ്പയായി നല്‍കും.
ഒരു രാജ്യം, ഒരു രജിസ്‌ട്രേഷന്‍ പദ്ധതി പ്രഖ്യാപിച്ച് ധനമന്ത്രി. സാധാരണക്കാര്‍ക്കും വ്യവസായികള്‍ക്കും പദ്ധതി ഒരുപോലെ ഉപകരിക്കുമെന്ന് .
എയര്‍ ഇന്ത്യക്ക് പിന്നാലെ എല്‍ഐസി ഉടന്‍ സ്വകാര്യവല്‍ക്കരിക്കുമെന്ന് കേന്ദ്ര മന്ത്രി നിര്‍മല സീതാരാമന്‍.
രാജ്യത്ത് 5ജി സേവനങ്ങള്‍ ഈ വര്‍ഷം മുതല്‍. സ്വകാര്യകമ്പനികള്‍ക്ക് 5 ജി ലൈസന്‍സ് നല്‍കും.
കര്‍ഷകരെ സഹായിക്കാന്‍ ഡ്രോണുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കും.വിളകളുടെ പരിചരണത്തിനും നിരീക്ഷണത്തിനും വളപ്രയോഗത്തിനുമായി കിസാന്‍ ഡ്രോണുകള്‍ ഉപയോഗിക്കും.
ചിപ്പ് ഘടിപ്പിച്ച ഇ-പാസ്പോര്‍ട്ട് പദ്ധതി വേഗത്തിലാക്കാനുള്ള നടപടി വേഗത്തിലാക്കും. നഗരവികസനത്തിനായി സംസ്ഥാനങ്ങളെ കേന്ദ്രം സഹായിക്കും. ഗ്രാമീണ മേഖലകളില്‍ വികസനം കൈവരിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം.
ആദായനികുതി സ്ലാബില്‍ മാറ്റമില്ല.ആദായനികുതി തിരിച്ചടവ് പരിഷ്‌കരിക്കും. അധിക ആദായം നികുതി അടച്ച് ക്രമപ്പെടുത്താന്‍ രണ്ട് വര്‍ഷം അനുവദിക്കും. വെര്‍ച്വല്‍, ഡിജിറ്റല്‍ സ്വത്തുകളുടെ കൈമാറ്റത്തിലെ ആദായത്തിന് 30 ശതമാനം നികുതി ഏര്‍പ്പെടുത്തും.
60ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയാണ് സര്‍ക്കാറിന് അടുത്ത ലക്ഷ്യം, 14 മേഖലകളിലെ പദ്ധതികളിലൂടെ 60 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. ഗതാഗത രംഗത്ത് പുത്തന്‍ മാറ്റങ്ങളുമായി 400 പുതിയ വന്ദേഭാരത് ട്രെയിന്‍ സര്‍വീസുകള്‍ കൂടി ആരംഭിക്കും. ദേശീയപാതകള്‍ 25,000 കിലോമീറ്ററാക്കി ഉയര്‍ത്തും. മലയോര റോഡ് വികസനത്തിന് ‘പാര്‍വത മാല’ പദ്ധതി.
ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റികള്‍ ഉടന്‍ ആരംഭിക്കും, പ്രാദേശിക ഭാഷകളില്‍ ഉള്ള വിദ്യാര്‍ത്ഥികളുടെ പഠനത്തിനായി വിദ്യാഭ്യാസ ചാനലുകള്‍ ആരംഭിക്കും
ഓണ്‍ലൈന്‍ ബാങ്കിടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി 75 ജില്ലകളിലെ 75 ഡിജിറ്റല്‍ ബാങ്ക് യൂണിറ്റുകള്‍ സ്ഥാപിക്കും.