Connect with us

india

രാജ്യത്ത് ഡിജിറ്റല്‍ കറന്‍സി വരുന്നു

രാജ്യത്ത് 5ജി സേവനങ്ങള്‍ ഈ വര്‍ഷം മുതല്‍. സ്വകാര്യകമ്പനികള്‍ക്ക് 5 ജി ലൈസന്‍സ് നല്‍കും.

Published

on

ഒന്നര മണിക്കൂറില്‍ ബജറ്റ് അവതരണം പൂര്‍ത്തിയാക്കി ധനമന്ത്രി.11 മണിക്ക് ആരംഭിച്ച കേന്ദ്രബജറ്റ് അവതരണം 12.35-ന് അവസാനിപ്പിച്ചു.പേപ്പര്‍ രഹിത ബജറ്റാണ് ഇക്കുറിയും.

കോവിഡ് പോലെയുള്ള പ്രതിസന്ധികള്‍ മറികടക്കാന്‍ രാജ്യം പൂര്‍ണ്ണമായി സജ്ജമെന്ന് നിര്‍മലാ സീതാരാമന്‍. സാമ്പത്തിക വളര്‍ച്ച ഈ വര്‍ഷം9.2 ശതമാനമാണ് പ്രതീക്ഷിക്കുന്നത്.ഇന്ന് രാവിലെ 11 മണിയോടെ് കൂടിയാണ് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ തന്റെ നാലാമത് ബജറ്റ് അവതരിപ്പിച്ച് സംസാരിച്ച് തുടങ്ങിയത്.

രാജ്യത്ത് ഡിജിറ്റല്‍ കറന്‍സിക്ക് രൂപം നല്‍കും.ഡിജിറ്റല്‍ രൂപ ആര്‍.ബി.ഐ പുറത്തിറക്കും.സംസ്ഥാനങ്ങള്‍ക്ക് മൂലധന നിക്ഷേപത്തിന് ഒരു ലക്ഷം കോടി രൂപ അനുവദിക്കും.ഈ തുക പലിശയില്ലാതെ വായ്പയായി നല്‍കും.

ഒരു രാജ്യം, ഒരു രജിസ്‌ട്രേഷന്‍ പദ്ധതി പ്രഖ്യാപിച്ച് ധനമന്ത്രി. സാധാരണക്കാര്‍ക്കും വ്യവസായികള്‍ക്കും പദ്ധതി ഒരുപോലെ ഉപകരിക്കുമെന്ന് .

എയര്‍ ഇന്ത്യക്ക് പിന്നാലെ എല്‍ഐസി ഉടന്‍ സ്വകാര്യവല്‍ക്കരിക്കുമെന്ന് കേന്ദ്ര മന്ത്രി നിര്‍മല സീതാരാമന്‍.

രാജ്യത്ത് 5ജി സേവനങ്ങള്‍ ഈ വര്‍ഷം മുതല്‍. സ്വകാര്യകമ്പനികള്‍ക്ക് 5 ജി ലൈസന്‍സ് നല്‍കും.

കര്‍ഷകരെ സഹായിക്കാന്‍ ഡ്രോണുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കും.വിളകളുടെ പരിചരണത്തിനും നിരീക്ഷണത്തിനും വളപ്രയോഗത്തിനുമായി കിസാന്‍ ഡ്രോണുകള്‍ ഉപയോഗിക്കും.

ചിപ്പ് ഘടിപ്പിച്ച ഇ-പാസ്പോര്‍ട്ട് പദ്ധതി വേഗത്തിലാക്കാനുള്ള നടപടി വേഗത്തിലാക്കും. നഗരവികസനത്തിനായി സംസ്ഥാനങ്ങളെ കേന്ദ്രം സഹായിക്കും. ഗ്രാമീണ മേഖലകളില്‍ വികസനം കൈവരിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം.

ആദായനികുതി സ്ലാബില്‍ മാറ്റമില്ല.ആദായനികുതി തിരിച്ചടവ് പരിഷ്‌കരിക്കും. അധിക ആദായം നികുതി അടച്ച് ക്രമപ്പെടുത്താന്‍ രണ്ട് വര്‍ഷം അനുവദിക്കും. വെര്‍ച്വല്‍, ഡിജിറ്റല്‍ സ്വത്തുകളുടെ കൈമാറ്റത്തിലെ ആദായത്തിന് 30 ശതമാനം നികുതി ഏര്‍പ്പെടുത്തും.

60ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയാണ് സര്‍ക്കാറിന് അടുത്ത ലക്ഷ്യം, 14 മേഖലകളിലെ പദ്ധതികളിലൂടെ 60 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. ഗതാഗത രംഗത്ത് പുത്തന്‍ മാറ്റങ്ങളുമായി 400 പുതിയ വന്ദേഭാരത് ട്രെയിന്‍ സര്‍വീസുകള്‍ കൂടി ആരംഭിക്കും. ദേശീയപാതകള്‍ 25,000 കിലോമീറ്ററാക്കി ഉയര്‍ത്തും. മലയോര റോഡ് വികസനത്തിന് ‘പാര്‍വത മാല’ പദ്ധതി.

ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റികള്‍ ഉടന്‍ ആരംഭിക്കും, പ്രാദേശിക ഭാഷകളില്‍ ഉള്ള വിദ്യാര്‍ത്ഥികളുടെ പഠനത്തിനായി വിദ്യാഭ്യാസ ചാനലുകള്‍ ആരംഭിക്കും

ഓണ്‍ലൈന്‍ ബാങ്കിടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി 75 ജില്ലകളിലെ 75 ഡിജിറ്റല്‍ ബാങ്ക് യൂണിറ്റുകള്‍ സ്ഥാപിക്കും.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

‘മഹാരാഷ്ട്രയിലെ തോൽവി അപ്രതീക്ഷിതം; ജനങ്ങളുടെ പ്രശ്‌നങ്ങൾ ഉന്നയിക്കുന്നത് തുടരും’

പോരാട്ടം നീണ്ടതാണ്, ജനങ്ങളുടെ പ്രശ്‌നങ്ങൾ ഉന്നയിക്കുന്നത് തുടരുമെന്നും ഖാർഗെ എക്‌സിൽ കുറിച്ചു.

Published

on

മഹാരാഷ്ട്രയിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം അപ്രതീക്ഷിതമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. തോൽവിയുടെ യഥാർഥ കാരണങ്ങൾ കണ്ടെത്തുന്നതിനായി ആഴത്തിൽ പരിശോധന നടത്തും.

പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ച നേതാക്കളോടും പ്രവർത്തകരോടും പിന്തുണച്ചവരോടും നന്ദിയുണ്ട്. ഛത്രപതി ശിവജി, ഷാഹുജി, ഫുലെ, ബാബാസാഹബ് അംബേദ്കർ തുടങ്ങിയവരുടെ യഥാർഥ ആശയങ്ങളെ പ്രതിനിധീകരിക്കുന്നത് തങ്ങളാണ്. പോരാട്ടം നീണ്ടതാണ്, ജനങ്ങളുടെ പ്രശ്‌നങ്ങൾ ഉന്നയിക്കുന്നത് തുടരുമെന്നും ഖാർഗെ എക്‌സിൽ കുറിച്ചു.

പ്രിയങ്കാ ഗാന്ധിയെ വൻ ഭൂരിപക്ഷത്തിൽ വിജയിപ്പിച്ച വയനാട്ടിലെ ജനങ്ങളോട് ഖാർഗെ നന്ദി പറഞ്ഞു. വയനാട്ടിലെ ജനങ്ങൾക്കും രാജ്യത്തിനും വേണ്ടി പാർലമെന്റിലെ കരുത്തുറ്റ ശബ്ദമായി പ്രിയങ്ക മാറുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും ഖാർഗെ പറഞ്ഞു.

Continue Reading

india

‘മഹാരാഷ്​ട്രയിലെ ഫലം അപ്രതീക്ഷിതം’; വിശദമായി വിശകലനം ചെയ്യും:​ രാഹുൽ ഗാന്ധി‘

ജാർഖണ്ഡിൽ ഇന്ത്യ മുന്നണിക്ക്​ മികച്ച വിജയം നൽകിയ ജനങ്ങളെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്​തു.

Published

on

മഹാരാഷ്​ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ ഫലം അപ്രതീക്ഷിതമെന്ന്​ പ്രതിപക്ഷ നേതാവ്​ രാഹുൽ ഗാന്ധി. ഫലംവിശദമായി വിശകലനം ചെയ്യുമെന്നും രാഹുൽ എക്​സിൽ കുറിച്ചു.

ജാർഖണ്ഡിൽ ഇന്ത്യ മുന്നണിക്ക്​ മികച്ച വിജയം നൽകിയ ജനങ്ങളെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്​തു. സംസ്​ഥാനത്ത്​ മുന്നണിയുടെ വിജയം ഭരണഘടനയോടൊപ്പം വെള്ളവും വനവും ഭൂമിയും സംരക്ഷിച്ചതി​െൻറ വിജയം കൂടിയാണെന്നും രാഹുൽ പറഞ്ഞു.

കൂടാതെ പ്രിയങ്ക ഗാന്ധിയെ വിജയിപ്പിച്ചതിന്​ വയനാട്​ ജനതക്കും അദ്ദേഹം നന്ദി പറഞ്ഞു. ‘വയനാട്ടിലെ എന്റെ കുടുംബം പ്രിയങ്കയിൽ വിശ്വാസം അർപ്പിച്ചതിൽ അഭിമാനം തോന്നുന്നു. നമ്മുടെ പ്രിയങ്കരമായ വയനാടിനെ പുരോഗതിയുടെയും സമൃദ്ധിയുടെയും വിളക്കുമാടമാക്കി മാറ്റാൻ അവൾ ധൈര്യത്തോടെയും അനുകമ്പയോടെയും അചഞ്ചലമായ അർപ്പണബോധത്തോടെയും നയിക്കുമെന്ന്​ എനിക്കറിയാം’ -രാഹുൽ ഗാന്ധി എക്​സിൽ കുറിച്ചു.

Continue Reading

india

കര്‍ണാടകയില്‍ ബി.ജെ.പിയുടെ തട്ടകങ്ങള്‍ പിടിച്ചടക്കി കോണ്‍ഗ്രസ്; മുന്‍ മുഖ്യമന്ത്രിമാരുടെ മക്കള്‍ക്ക് വന്‍ പരാജയം

മുന്‍ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ചെറുമകന്‍ കൂടിയാണ് നിഖില്‍ കുമാരസ്വാമി. ഷിഗ്ഗോണ്‍, ചന്നപട്ടണ എന്നീ മണ്ഡലങ്ങളിലാണ് ഇവര്‍ മത്സരിച്ചത്.

Published

on

മുന്‍ മുഖ്യമന്ത്രിമാരുടെ മക്കള്‍ക്ക് കര്‍ണാടക ഉപതെരഞ്ഞെടുപ്പില്‍ പരാജയം. മുന്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ മകനായ ഭരത് ബൊമ്മൈയും മുന്‍ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ മകനായ നിഖില്‍ കുമാരസ്വാമിയുമാണ് കര്‍ണാടകയില്‍ പരാജയപ്പെട്ടത്.

മുന്‍ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ചെറുമകന്‍ കൂടിയാണ് നിഖില്‍ കുമാരസ്വാമി. ഷിഗ്ഗോണ്‍, ചന്നപട്ടണ എന്നീ മണ്ഡലങ്ങളിലാണ് ഇവര്‍ മത്സരിച്ചത്. ഈ രണ്ട് മണ്ഡലങ്ങളിലും കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥികളാണ് വിജയം കൈവരിച്ചത്.

ഷിഗ്ഗോണില്‍ 13448 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ പത്താന്‍ യാസിറഹ്മദ്ഖാനാണ് ജയിച്ചത്. 100756 വോട്ടുകളാണ് പത്താന്‍ യാസിറഹ്മദ്ഖാന്‍ ഷിഗ്ഗോണില്‍ നേടിയത്. ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ ഭരത് ബൊമ്മൈ 87308 വോട്ടുകളുമായി രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്തു.

112642 വോട്ടുകളുമായി കോണ്‍ഗ്രസിന്റെ സി.പി. യോഗീശ്വരയാണ് ചന്നപട്ടണ സീറ്റ് ഉറപ്പിച്ചത്. 25413 വോട്ടിന്റെ ഭൂരിപക്ഷവുമായാണ് അദ്ദേഹം ചന്നപട്ടണയില്‍ സ്ഥാനമുറപ്പിച്ചത്. ജെ.ഡി.എസ് സ്ഥാനാര്‍ത്ഥിയായ നിഖില്‍ കുമാരസ്വാമി 87229 വോട്ടുകളുമായി രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു.

ഭരത് ബൊമ്മൈ തന്റെ കന്നി അങ്കത്തിലും നിഖില്‍ കുമാരസ്വാമി മൂന്നാം അങ്കത്തിലുമാണ് പരാജയം രുചിച്ചത്. ബസവരാജ് ബൊമ്മൈയുടെയും കുമാരസ്വാമിയുടെയും സിറ്റിങ് സീറ്റുകളിലാണ് മക്കള്‍ തോല്‍വി അറിഞ്ഞത്.

കര്‍ണാടകയില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന മൂന്ന് മണ്ഡലങ്ങളിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളാണ് വിജയിച്ചത്. സണ്ടൂറാണ് തെരഞ്ഞെടുപ്പ് നടന്ന മറ്റൊരു മണ്ഡലം. സണ്ടൂരില്‍ കോണ്‍ഗ്രസിന്റെ ഇ. അന്നപൂര്‍ണ 9649 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. 93616 വോട്ടുകളാണ് ഇ. അന്നപൂര്‍ണ നേടിയത്. 83967 വോട്ടുകളുമായി ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ ബംഗാര ഹനുമന്തയാണ് രണ്ടാം സ്ഥാനത്ത്.

Continue Reading

Trending