X
    Categories: indiaNews

കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് രാജ്യം 73ാം റിപ്പബ്ലിക് ദിനാഘോഷത്തില്‍

രാജ്യത്ത് കൊവിഡിന്റെ മൂന്നാം തരംഗം ഭീതി വര്‍ധിക്കുന്നതിനിടയില്‍ കരുതലോടെ റിപ്പബ്ലിക് ദിനാഘോഷം. രാജ്യമെങ്ങും കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചാണ് 73ാം റിപ്പബ്ലിക് ദിനത്തില്‍ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ യുദ്ധസ്മാരകത്തില്‍ ആദരമര്‍പ്പിക്കുന്നതോടെ ആഘോഷങ്ങള്‍ ആരംഭിക്കും. 10.30ന് തുടങ്ങുന്ന റിപ്പബ്ലിക് ദിന പരേഡില്‍ ഇത്തവണ വിശിഷ്ടാതിഥിയില്ല. വിജയ് കുമാര്‍ മിശ്രയെന്ന ലഫ്റ്റനന്റ് ജനറലാണ് ഇത്തവണ പരേഡ് കമാന്‍ഡര്‍. 25 നിശ്ചല ദൃശ്യങ്ങളുള്ള പരേഡില്‍ 24,000 പേര്‍ക്ക് കാണാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. 75 വിമാനങ്ങളുടെ ഫ്‌ലൈ പാസ്റ്റുമുണ്ടാകും.

സംസ്ഥാനത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ ആരംഭിച്ചു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍
പതാക ഉയര്‍ത്തി.  കോവിഡ് വ്യാപനത്തെ തുടര്‍ന്ന് പൊതുജനങ്ങള്‍ക്ക് ചടങ്ങുകളില്‍ പങ്കെടുക്കാന്‍ സാധിക്കില്ല.

Test User: