വരാനിരിക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞടുപ്പില്‍ ഉന്നാവോയിലെ പെണ്‍കുട്ടിയുടെ അമ്മയെ സ്ഥാനാര്‍ത്ഥിയാക്കി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയാണ് സംഭവം അറിയിച്ചത്. യൂപി തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഉന്നാവോയിലെ പെണ്‍കുട്ടിയുടെ അമ്മയും അതില്‍ ഉള്‍പ്പെടുന്നുണ്ട് എന്ന് വ്യക്തമായത്. 125 പേര്‍ അടങ്ങുന്ന ആദ്യ സ്ഥാനാര്‍ത്ഥി പട്ടികയില്‍ സ്ത്രീകളാണ് 50 പേരും. കോണ്‍ഗ്രസ് എന്നും പീഡനത്തിനിരയാക്കവര്‍ക്കൊപ്പം നിലകൊള്ളുമെന്ന സന്ദേശമാണ് ഇത് വഴി നല്‍കുന്നതെന്ന് സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ച പ്രിയങ്ക ഗാന്ധി പറഞ്ഞു.