X
    Categories: indiaNews

കോവിഡ് ബാധിതരുടെ മൃതദേഹങ്ങള്‍ 15 മാസമായി മോര്‍ച്ചറിയില്‍

ബെംഗളൂരു ഇ. എസ്.ഐ ആശുപത്രിയില്‍ മനുഷ്യ മനസാക്ഷിയെ മരവിപ്പിക്കുന്ന കാഴ്ച. ഒരു വര്‍ഷത്തിലേറെ പഴക്കമുള്ള കോവിഡ് ബാധിതരുടെ മൃതദേഹങ്ങളാണ് ആശുപത്രിയിലെ മോര്‍ച്ചറിയില്‍ അഴുകിയ നിലയിലുള്ളത്. 2020 ജൂലൈയില്‍ കോവിഡ് ബാധിച്ച് മരിച്ച മുനിരാജു, ദുര്‍ഗ എന്നിവരുടെ മൃതദേഹങ്ങളാണിത്. 2020 ജൂണില്‍ കോവിഡിന്റെ ആദ്യ തരംഗത്തില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു ഇരുവരേയും. ഏതാനും ദിവസങ്ങള്‍ക്കകം തന്നെ ഇരുവരും മരിച്ചു.

ഇതിനു ശേഷം മൃതദേഹങ്ങള്‍ അടക്കം ചെയ്യാതെ മോര്‍ച്ചറിയില്‍ തന്നെ സൂക്ഷിച്ചിരിക്കുകയാണ്. കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ച് അന്ന് മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കാതെ നഗരസഭയുടെ നേതൃത്വത്തിലാണ് സംസ്‌കരിച്ചിരുന്നത്. ഇതിനിടെ മരണസംഖ്യ ഉയര്‍ന്നു. ആശുപത്രിയിലെത്തുന്ന മൃതദേഹങ്ങളുടെ എണ്ണം കൂടിയതോടെ മോര്‍ച്ചറി മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റി. എന്നാല്‍ ദുര്‍ഗയുടെയും മുനിരാജുവിന്റെയും മൃതദേഹങ്ങള്‍ പഴയ മോര്‍ച്ചറി കെട്ടിടത്തില്‍നിന്ന് മാറ്റാന്‍ മറന്നുപോയി. കഴിഞ്ഞദിവസം പഴയ മോര്‍ച്ചറിയില്‍നിന്ന് ദുര്‍ഗന്ധം വമിച്ചതോടെ പരിശോധിച്ചപ്പോളാണ് രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

Test User: