കോണ്‍ഗ്രസിനുള്ളിലെ ഐക്യം നിലനിര്‍ത്തണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. പാര്‍ട്ടിക്ക് മുന്നിലെ വഴി എന്നത്തേക്കാളും വെല്ലുവിളി നിറഞ്ഞതാണെന്നും സമീപകാല ചരിത്രത്തെപ്പോലും വളച്ചൊടിച്ച് ബിജെപി ഭിന്നിപ്പിന് ശ്രമിക്കുകയാണെന്നും സോണിയ ഗാന്ധി പറഞ്ഞു. പാര്‍ട്ടി എംപിമാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു സോണിയ ഗാന്ധി.
പാര്‍ട്ടിയെ ശാക്തീകരിക്കാനുള്ള ഒരുപാട് നിര്‍ദേശങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. അതെല്ലാം നടപ്പാക്കും. രാജ്യത്തിന്റെ സാഹോദര്യവും ഐക്യവും തകര്‍ക്കാന്‍ അനുവദിക്കില്ല. പാര്‍ട്ടിക്ക് മാത്രമല്ല, ജനാധിപത്യത്തിനും സമൂഹത്തിനും കോണ്‍ഗ്രസിന്റെ പുനരുജ്ജീവനം അനിവാര്യമാണ്. ഇന്ധന വില വര്‍ധന ഉള്‍പ്പെടെയുള്ള നിരവധി കാര്യങ്ങള്‍ പ്രതിപക്ഷം സമരം നടത്തി. എന്നിട്ടും ജനങ്ങള്‍ക്ക് ആശ്വാസം നല്കുന്ന ഒരു സമീപനവും കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടായില്ലെന്നും സോണിയ ഗാന്ധി കുറ്റപ്പെടുത്തി.