X

ക്രിക്കറ്റ് താരം വൃദ്ധിമാന്‍ സാഹയെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ മാധ്യമ പ്രവര്‍ത്തകന് വിലക്കുമായി ബി.സി.സി.ഐ

ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹയെ ഭീഷണിപ്പെടുത്തിയെന്ന വിഷയത്തില്‍ സ്‌പോര്‍ട്‌സ് ജേണലിസ്റ്റ് ബോറിയ മജൂംദാറിന് വിലക്കുമായി ബോര്‍ഡ് ഓഫ് കണ്‍ട്രോള്‍ ക്രിക്കറ്റ് ഇന്‍ ഇന്ത്യ (ബിസിസിഐ). രണ്ട് വര്‍ഷത്തേക്കാണ് വിലക്ക് നിലനില്‍ക്കുക. ബി.സി.സി.ഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല, ട്രഷറര്‍ അരുണ്‍ ധുമാല്‍, കൗണ്‍സിലര്‍ പ്രഭ്‌തേജ് സിംഗ് ഭാട്ടിയ എന്നിവര്‍ ഉള്‍പ്പെടുന്ന മൂന്നംഗ കമ്മിറ്റിയാണ് ബോറിയ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.

വിലക്ക് നിലനില്‍ക്കെ  രജിസ്‌ട്രേഡ് കളിക്കാരുമായി അഭിമുഖം നടത്താനും ക്രിക്കറ്റ് റിപ്പോര്‍ട്ടിങ്ങിനും ബോറിയക്ക് അനുവാദമുണ്ടാകില്ല. ഇദ്ദേഹവുമായി സഹകരിക്കരുതെന്ന് കളിക്കാര്‍ക്ക് നിര്‍ദേശം നല്‍കും. അഭിമുഖം നല്‍കാത്തതിനെ തുടര്‍ന്ന് ബോറിയ തനിക്ക് നേരെ അധിക്ഷേപം നടത്തിയെന്ന് വൃദ്ധിമാന്‍ സാഹ പുറത്തുപറഞ്ഞതോടെയാണ് വിവാദത്തിന് തുടക്കമായത്. തന്റെ ചാറ്റുകള്‍ സാഹ വളച്ചൊടിച്ചതാണെന്നും സ്‌ക്രീന്‍ഷോട്ടുകള്‍ വ്യാജമായി നിര്‍മിച്ചതാണെന്നും ബോറിയ ആരോപിച്ചിരുന്നു.

Test User: