മലപ്പുറം മാറാക്കരയില്‍ വളര്‍ത്തുപൂച്ചയുടെ ചങ്ങല അബദ്ധത്തില്‍ കഴുത്തില്‍ കുരുങ്ങി പത്ത് വയസുകാരന് മരണപ്പെട്ടു. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്. കാടാമ്പുഴ കുട്ടാട്ടുമ്മല്‍ മലയില്‍ ഉമറുല്‍ ഫാറൂഖിന്റേയും ഖൈറുന്നീസയുടേയും മകന് അഫ്നാനാണ് മരിച്ചത്. വീട്ടിലെ അടുക്കളയില്‍ തൂക്കിയിട്ടിരുന്ന ചങ്ങല കളിക്കാനായി കുട്ടി എടുത്തിരുന്നു. ഇതിന് പിന്നാലെ അബദ്ധത്തില്‍ കഴുത്തില്‍ കുരുങ്ങുകയും ശേഷം ശ്വാസം കിട്ടാതെ മരിക്കുകയുമാണ് ഉണ്ടായത്.
വീട്ടില്‍ ആളുണ്ടായിരുന്ന സമയമാണ് സംഭവം നടന്നത്. ചങ്ങലയില്‍ തൂങ്ങിനില്‍ക്കുന്ന കുട്ടിയെ ഉടന്‍ കാടാമ്പുഴയയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ സാധിച്ചില്ല. മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് മൃതദേഹം മാറ്റി.