X

തെലങ്കാന മന്ത്രിയുടെ ക്ഷണം സ്വീകരിച്ചു; മുനവ്വര്‍ ഫാറൂഖിയുടെ സ്‌റ്റേജ് ഷോ അടുത്തമാസം ഹൈദരാബാദില്‍

മുംബൈയില്‍ കോണ്‍ഗ്രസിന്റെ പിന്തുണയോടെ നടത്തിയ സ്റ്റാന്‍ഡ് അപ് കൊമേഡിക്ക് പിന്നാലെ ഹൈദരാബാദിലും പരിപാടി നടത്താന്‍ ഒരുങ്ങി മുനവ്വര്‍ ഫാറൂഖി. അടുത്ത മാസം ജനുവരി 9 നാണ് പരിപാടി നടക്കുക.

ബംഗളൂരുവില്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചിരുന്ന മുനവ്വറിന്റെ പരിപാടി ഹിന്ദുത്വ സംഘടനകളുടെ ഭീഷണി കാരണം റദ്ദാക്കിയതിനെ തെലങ്കാന മന്ത്രി കെ.ടി രാമറാവു രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെ ഹൈദരാബാദിലേക്ക് മുനവ്വറിനെ മന്ത്രി പരിപാടി അവതരിപ്പിക്കാന്‍ ക്ഷണിക്കുകയും ചെയ്തിട്ടുണ്ടായിരുന്നു. തെലങ്കാന വിവര, സാങ്കേതികവിദ്യാ മന്ത്രിയാണ് കെ.ടി രാമറാവു.

3 ദിവസം മുന്‍പ് മുംബൈയില്‍ വെച്ച് ഓള്‍ ഇന്ത്യ പ്രൊഫഷണല്‍സ് കോണ്‍ഗ്രസിന്റെ (എഐപിസി) പിന്തുണയോടെ മുനാവര്‍ ഫാറൂഖിയുടെ സ്റ്റാന്‍ഡ് അപ് കോമഡി അവതരിപ്പിച്ചിരുന്നു. മുന്‍പ് മുനാവറിന്റെ 16 സ്റ്റാന്‍ഡ് അപ് കോമഡികള്‍ തീവ്ര ഹിന്ദുത്വ സംഘടനകളുടെ ഭീഷണിയെ തുടര്‍ന്ന് റദ്ദാക്കിയിരുന്നു. അതിന് ശേഷമുള്ള ആദ്യ പരിപാടിയാണ് മുബൈയില്‍ നടന്നത്. മുനവ്വര്‍ ഫാറൂഖി തന്നെയാണ് വരാനിരിക്കുന്ന പരിപാടിയുടെ വിവരങ്ങള്‍ പുറത്തുവിട്ടത് .

Test User: