തമിഴ്‌നാട്ടില്‍ ഷവര്‍മയുടെ നിര്‍മാണവും വില്‍പനയും നിരോധിക്കുന്നത് സംസ്ഥാന സര്‍ക്കാറിന്റെ പരിഗണനയിലാണെന്ന് ആരോഗ്യമന്ത്രി എം.സുബ്രമണ്യം. കേരളത്തില്‍ ഷവര്‍മ കഴിച്ച് വിദ്യാര്‍ഥിനി മരിച്ചു. പാശ്ചാത്യ രാജ്യങ്ങളിലെ ഭക്ഷണമാണിത്. അവിടങ്ങളില്‍ കാലാവസ്ഥയുടെ പ്രത്യേകത കാരണം കേടുവരാറില്ല. അതേസമയം നമ്മുടെ രാജ്യത്ത് കൂടുതല്‍ സമയം കേടുകൂടാതെ സൂക്ഷിക്കാനാവുന്നില്ല. തമിഴ്‌നാട്ടില്‍ രണ്ട് ദിവസത്തിനിടെ ആയിരത്തിലധികം ഷവര്‍മ കടകളില്‍ റെയ്ഡ് നടത്തുകയും കുറ്റക്കാര്‍ക്ക് പിഴ ചുമത്തുകയും ചെയ്തു. നിരവധി കടകളില്‍ നിന്ന് കേടുവന്ന കോഴിയിറച്ചി പിടിച്ചെടുത്തിട്ടുണ്ട്- മന്ത്രി വ്യക്തമാക്കി.