X

കര്‍ണാടകയിലെ സ്‌കൂളുകളില്‍ ഹിജാബ് നിരോധിച്ചതിനെതിരെ വിദ്യാര്‍ത്ഥികള്‍ ഹൈക്കോടതിയില്‍

കര്‍ണാടകയിലെ സ്‌കൂളില്‍ ഹിജാബ് നിരോധിച്ചതിനെതിരെ  ഉഡുപ്പി വനിതാ കോളേജിലെ വിദ്യാര്‍ത്ഥികള്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. മൗലികാവകാശങ്ങളുടെ ലംഘനമെന്ന് ചൂണ്ടികാട്ടിയാണ് ഹര്‍ജി. ഹിജാബ് നിരോധിച്ചത് മതസ്വാതന്ത്രത്തിനുള്ള അവകാശം നിഷേധിച്ചതിന് തുല്യമായാണെന്നും ഹര്‍ജിയിലുണ്ട്. കര്‍ണാടകയില്‍ പലയിടത്തും  ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ത്ഥിനികളെ തടയുന്ന സംഭവം സജീവമായതോടെ  സ്‌കൂളുകളിലും കോളേജുകളിലും ശിരോവസ്ത്രം നിരോധിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിരുന്നു.

അതേസമയം, ഉഡുപ്പിയിലെ സര്‍ക്കാര്‍ വനിതാ കോളേജില്‍ ഹിജാബ് ധരിച്ച മുസ്‌ലിം വിദ്യാര്‍ത്ഥിനികളെ ക്ലാസ് മുറിയില്‍ കയറ്റാതിരുന്നത് വലിയ പ്രതിഷേധത്തിലേക്ക് നയിച്ചിരുന്നു.  തുടര്‍ന്ന് വിദ്യാര്‍ത്ഥിനികള്‍ക്ക് മൂന്ന് ദിവസമാണ് പ്രവേശനം നിഷേധിച്ചത്.

Test User: