ജാസിം ചുള്ളിമാനൂര്‍
കോഴിക്കോട് : സംസ്ഥാന സ്‌കൂള്‍ കലോത്സവ നഗരികള്‍ ഒന്നിനൊന്ന് മികച്ച പ്രകടനവുമായി മുന്നോട്ട് കുതിക്കുകയാണ്. ടൗണ്‍ ഹാളില്‍ ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ വന്‍ ജനത്തിരക്കാണ് അനുഭവപ്പെടുന്നത്. ഹൈസ്‌കൂള്‍ വിഭാഗത്തിന്റെ മാപ്പിളപ്പാട്ട് വേദിയില്‍ രംഗം കൊഴുപ്പിക്കുമ്പോള്‍ ഹാളിനുള്ളില്‍ ജനത്തിരക്ക് കാരണം നിന്ന് തിരിയാനുള്ള സ്ഥലമില്ലാതിരിക്കുകയാണ്. പുറത്ത് നിന്ന് തലയെത്തി നോക്കുന്നവരും പഴുത് കിട്ടിയാല്‍ ഉള്ളില്‍ കയറി പാട്ട് ആസ്വദിക്കാനും നിരവധി പേരാണ് കാത്തു നില്‍ക്കുന്നത്.
3:00 മണിക്ക് ഹൈസെക്കണ്ടറി വിഭാഗം മാപ്പിളപ്പാട്ടും ഹാളില്‍ നടക്കാനിരിക്കുകയാണ്. തിരക്ക് ഇനിയും കൂടാനാണ് സാധ്യത. ഇത്തരം വലിയ പരിപാടികള്‍ക്ക് ടൗണ്‍ ഹാളിനേക്കാള്‍ വലിയ സദസൊരുക്കാത്തതില്‍ പല കാണികളും അമര്‍ശത്തിലാണ്. വേദിയിലെ രാസകരമായ ഇത്തരം പരിപാടികള്‍ കാണാന്‍ കഴിയാത്തതിന്റെ സങ്കടവും പുറത്ത് നില്‍ക്കുന്ന കലാസ്‌നേഹികളുടെ മുഖത്ത് കാണാം.