X

തെറ്റായ പ്രവണതകളെ സമൂഹം ഒറ്റക്കെട്ടായി ചെറുത്ത് തോല്‍പ്പിക്കണം;സാദിഖലി ശിഹാബ് തങ്ങള്‍

രണ്ട് സ്ത്രീകളെ നരബലിക്ക് വേണ്ടി കഴുത്തറുത്ത് കൊന്നുവെന്നത് മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിക്കുന്ന സംഭവമാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍.സാംസ്‌കാരിക കേരളം നാണക്കേട് കൊണ്ട് തലകുനിക്കേണ്ട അവസ്ഥയിലാണ്. കേരളത്തില്‍ ഇങ്ങനെ സംഭവിക്കാനിടയായ കാരണങ്ങളെക്കുറിച്ച് കൂടുതല്‍ അന്വേഷണങ്ങള്‍ നടക്കണം. ഇത്തരം കെണികളില്‍ അകപ്പെടാതിരിക്കാനുള്ള ബോധവല്‍ക്കരണം സമൂഹത്തില്‍ ശക്തിപ്പെടുത്തണം തങ്ങള്‍ ഫെയസ്ബുക്കില്‍ കുറിച്ചു.

ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച് കുറിപ്പിന്റെ പൂര്‍ണരൂപം

സമൂഹത്തില്‍ നിലനിന്നിരുന്ന അമ്പരപ്പിക്കുന്ന ഉച്ചനീചത്വങ്ങള്‍ കണ്ടാണ് സ്വാമി വിവേകാനന്ദന്‍ പണ്ട് കേരളത്തെ ഭ്രാന്താലയമാണെന്ന് വിളിച്ചത്. മഹാന്മാരായ പരിഷ്‌ക്കര്‍ത്താക്കളുടെ നിരന്തര ശ്രമത്തിലൂടെയാണ് കേരളം ആ അവസ്ഥയെ അതിജീവിച്ചത്.

പുറമെ പുരോഗമനം നടിക്കുന്ന കേരളീയര്‍ക്കിടയില്‍ ഇപ്പോഴും പഴയ വിഷവിത്ത് നിലനില്‍ക്കുന്നു എന്നാണ് ഇന്നത്തെ നരബലി വാര്‍ത്ത തെളിയിക്കുന്നത്. രണ്ട് സ്ത്രീകളെ നരബലിക്ക് വേണ്ടി കഴുത്തറുത്ത് കൊന്നു എന്നത് മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിക്കുന്ന സംഭവമാണ്.

സാക്ഷര, സാംസ്‌കാരിക കേരളം നാണക്കേട് കൊണ്ട് തലകുനിക്കേണ്ട അവസ്ഥയിലാണ്. കേരളത്തില്‍ ഇങ്ങനെ സംഭവിക്കാനിടയായ കാരണങ്ങളെക്കുറിച്ച് കൂടുതല്‍ അന്വേഷണങ്ങള്‍ നടക്കണം. ഇത്തരം കെണികളില്‍ അകപ്പെടാതിരിക്കാനുള്ള ബോധവല്‍ക്കരണം സമൂഹത്തില്‍ ശക്തിപ്പെടുത്തണം.ഇങ്ങനെയുള്ള തെറ്റായ പ്രവണതകളെ സമൂഹം ഒറ്റക്കെട്ടായി ചെറുത്ത് തോല്‍പ്പിക്കണം.നമുക്ക് ഒരുമിച്ച് കൈകോര്‍ക്കാം.

Test User: