X
    Categories: indiaNews

പഞ്ചാബിലെ അസ്ഥികൂടങ്ങള്‍; 1857ല്‍ കൊല്ലപ്പെട്ട സൈനികരുടേത്

പഞ്ചാബിലെ അജ്‌നാല പട്ടണത്തില്‍ നിന്നും 2014 ല്‍ കുഴിച്ചെടുത്ത മനുഷ്യ അസ്ഥികൂടങ്ങളെ കുറിച്ചുള്ള ദുരൂഹതകള്‍ക്ക് വിരാമമായി. 1857ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിനിടെ ബ്രിട്ടീഷുകാര്‍ വധിച്ച ഇന്ത്യന്‍ സൈനികരുടെ അസ്ഥികൂടങ്ങളാണ് ഇതെന്നാണ് പുതിയ കണ്ടെത്തല്‍. ബ്രിട്ടീഷുകാര്‍ പിടികൂടിയ ശേഷം അവരെ അജ്‌നാലയില്‍ വച്ച് വധിക്കുകയും മൃതദേഹം കിണറ്റില്‍ തള്ളുകയും ചെയ്തതായാണ് ചരിത്രപരമായ വസ്തുതകള്‍ സൂചിപ്പിക്കുന്നത്. അജ്‌നാലയ്ക്ക് സമീപത്തുവെച്ച് 246 ഓളം ഇന്ത്യന്‍ സൈനികരെ ബ്രിട്ടീഷ് സൈന്യം പിടികൂടുകയും വധിക്കുകയും ചെയ്തിട്ടുണ്ട്. 2014ല്‍ അജ്‌നാല ടൗണിലെ ഒരു പഴയ കിണറ്റില്‍ നിന്ന് നിരവധി മനുഷ്യ അസ്ഥികൂടങ്ങള്‍ കുഴിച്ചെടുത്തിരുന്നു. ഈ അസ്ഥികൂടങ്ങള്‍ പഞ്ചാബില്‍ നിന്നോ പാകിസ്താനില്‍ നിന്നോ ഉള്ളവരുടേത് അല്ലെന്നും ബിഹാര്‍, യു.പി, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരുടെ അസ്ഥികൂടങ്ങളാണെന്നും ഹൈദരാബാദ് ആസ്ഥാനമായുള്ള സെന്റര്‍ ഫോര്‍ സെല്ലുലാര്‍ ആന്‍ഡ് മോളിക്യുലാര്‍ ബയോളജി സെന്റര്‍ ഫോര്‍ ഡിഎന്‍എ ഫിംഗര്‍പ്രിന്റിങ് ആന്‍ഡ് ഡയഗ്‌നോസ്റ്റിക്‌സ് ഉള്‍പ്പെടെയുള്ള വിവിധ സ്ഥാപനങ്ങളില്‍ നിന്നുള്ള ജനിതക ശാസ്ത്രജ്ഞരുടെയും ഗവേഷകരുടെയും സംഘം അറിയിച്ചു.

Test User: