റസാഖ് ഒരുമനയൂര്‍
യുഎഇ പ്രസിഡണ്ട് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍നഹ്‌യാന്‍ സ്വദേശികളെയും വിദേശികളെയും ഒരുപോലെ സ്‌നേഹിച്ച ഭരണാധികാരിയായിരുന്നുവെന്ന് ലുലു ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യുസുഫലി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
ഇരുനൂറോളം രാജ്യങ്ങളില്‍ നിന്ന് ജീവിതോപാധി തേടിയെത്തിയവര്‍ക്ക് ആശ്വാസത്തിന്റെ തുരുത്തായി യുഎഇ മാറിയത് ഭരണാധാകാരിയുടെ നൈപുണ്യം കൊണ്ട് തന്നെയാണ്. ലോകത്തിലെ ഏറ്റവും സുരക്ഷിതവും വികസിതവും സഹിഷ്ണുതയുമുള്ള രാജ്യമായി യുഎഇയെ വളര്‍ത്തിയെടുക്കാന്‍ ശൈഖ് ഖലീഫയുടെ ഭരണത്തിലൂടെ സാധിച്ചുവെന്നും യുസുഫലി പറഞ്ഞു.
ജോലി തേടിയെത്തിയവര്‍ സ്വന്തം രാജ്യത്തെപ്പോലെ ഈ രാജ്യത്തെയും സ്‌നേഹിക്കുകയും തങ്ങളുടെ മറ്റൊരു വീടാണെന്ന് പറയുകയും ചെയ്യുന്ന രീതിയിലേക്ക് പ്രവാസി മനസ്സുകളെ ആകര്‍ഷിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് യൂസുഫലി അനുശോചന സന്ദേശത്തില്‍ വ്യക്തമാക്കി.
യുഎഇ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മഖ്തൂം, ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ് യാന്‍ എന്നിവരെ അനുശോചനം അറിയിക്കുകയും പരലോക മോക്ഷത്തിനായി പ്രാര്‍ത്ഥന നടത്തുകയും ചെയ്യുന്നതായി യൂസുഫലി പറഞ്ഞു.