X

ജെ.എല്‍.യുവിലെ ആദ്യ വനിതാ വിസിയായി ശാന്തിശ്രീ ധൂലിപ്പുടി

ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയുടെ (ജെഎന്‍യു) ആദ്യ വനിതാ വൈസ് ചാന്‍സലറായി ശാന്തിശ്രീ ധൂലിപ്പുടി പണ്ഡിറ്റിനെ നിയമിച്ചു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയമാണ് തീരുമാനം എടുത്തത്. അഞ്ച് വര്‍ഷത്തേക്കാണ് നിയമനം. ശാന്തിശ്രീ പണ്ഡിറ്റിനെ വി സിയാക്കുന്നതില്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദ് അംഗീകാരം നല്‍കിയിട്ടുണ്ട്.

59 കാരിയായ ശാന്തിശ്രീ പണ്ഡിറ്റ് ജെ എന്‍ യുവിലെ പൂര്‍വവിദ്യാര്‍ത്ഥിയായിരുന്നു. നിലവില്‍ മഹാരാഷ്ട്രയിലെ സാവിത്രിഭായ് ഫൂലെ സര്‍വകലാശാലയുടെ വൈസ് ചാന്‍സലറുമാണ്. എംഫിലും ഇന്റര്‍നാഷണല്‍ റിലേഷന്‍സില്‍ പിഎച്ച്ഡിയും ജെഎന്‍യുവില്‍ നിന്നാണ് പണ്ഡിറ്റ് പൂര്‍ത്തിയാക്കിയത്.  1988ല്‍ ഗോവ യൂണിവേഴ്‌സിറ്റിയില്‍ നിന്നാണ് ശാന്തിശ്രീ അധ്യാപന ജീവിതം ആരംഭിച്ചത്.

Test User: