X

നാഥുറാം ഗോഡ്‌സെയെ പറ്റി പ്രസംഗ മത്സരം നടത്തി ഗുജറാത്തിലെ സ്‌കൂള്‍

ദക്ഷിണ ഗുജറാത്തിലെ സ്‌കൂളില്‍ രാഷ്ട്രപിതാവ് മഹാത്മാ  ഗാന്ധിയെ കൊല്ലപ്പെടുത്തിയ വിനായക് നാഥുറാം ഗോഡ്‌സെയെ പറ്റി പ്രസംഗ മത്സരം നടത്തി. ‘നാഥുറാം ഗോഡ്‌സെ: എന്റെ ആരാധനാപാത്രം’ എന്ന വിഷയത്തിലാണ് പ്രസംഗ മത്സരം നടന്നത്. ഗാന്ധിനഗറിലെ വല്‍സദ് ജില്ലയിലെ സ്‌കൂളിലാണ് സംഭവം നടന്നത്. 11 മുതല്‍ 13 വയസ്സ് പ്രായം വരുന്ന കുട്ടികള്‍ക്ക് വേണ്ടിയാണ് പ്രസംഗ മത്സരം നടത്തിയത്.

സംഭവം പുറത്തറിഞ്ഞപ്പോള്‍ തന്നെ മുഖം രക്ഷിക്കാനുള്ള നടപടിയുമായി സ്‌കൂള്‍ അധികൃതര്‍ മുന്നോട്ടുവന്നു. പിന്നാലെ ജില്ലാ യുവജന വികസന ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. പ്രസംഗ മത്സരത്തിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയ മഹാത്മാ ഗാന്ധിയുടെ ചെറുമകന്‍ തുഷാര്‍ ഗാന്ധി കൊലപാതകികള്‍ വീരപുരുഷന്മാരാകുകയാണ് പുതിയ ഇന്ത്യയിലെന്ന് അഭിപ്രായപ്പെട്ടു.

Test User: