ആന്ധ്രാപ്രദേശ് ചിറ്റൂരില്‍ ചന്ദന കള്ളക്കടത്ത് സംഘം പോലീസിന്റെ പിടിയിലായി. രണ്ട് വ്യത്യസ്ഥ സ്ഥലങ്ങളില്‍ നിന്ന് 11 കോടിയുടെ ചുവന്ന ചന്ദനവുമായി 12 പേരെ പോലീസ് അറസ്റ്റ് ചെയ്തു. ആന്ധ്രാപ്രദേശില്‍ ചന്ദന കള്ളക്കടത്ത് ഉയരുന്ന പശ്ചാത്തലത്തില്‍ വലിയ ജാഗ്രതയിലാണ് പോലീസ്.
ചുവന ചന്ദനമുള്ള ചിറ്റൂര്‍ വനമേഖല കള്ളകടത്ത് സംഘത്തിന്റെ പ്രധാന കേന്ദ്രമായി മാറിയിട്ടുണ്ട്. ആന്ധ്രാപ്രദേശില്‍ നിന്ന് തമിഴ്നാട്ടിലേക്ക് വരുന്ന കള്ളക്കടത്തുകാരെ തടയാന്‍ ജില്ലയുടെ നാല് ഭാഗങ്ങളിലായി പോലീസ് ചെക്ക് പോസ്റ്റുകള്‍ സ്ഥാപിച്ചു കഴിഞ്ഞു. 3 കോടിയുടെ ചന്ദന മരവുമായി ഈ മാസം 10ന് ഏഴ് പേര് പോലീസിന്റെ പിടിയിലായിരുന്നു.