ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ പുതിയ സീസണ്‍ ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ കേരള ബ്ലാസ്‌റ്റേഴ്‌സ് സൂപ്പര്‍ താരം സഹല്‍ അബ്ദുസ്സമദിന് പരിക്ക്.
വിയറ്റ്‌നാമിനെതിരായ സൗഹൃദ ഫുട്‌ബോള്‍ മത്സരത്തിനിടെയാണ് പരിക്കേറ്റത്. ആദ്യ പകുതിയുടെ 38ാം മിനുട്ടിലാണ് പരിക്കേറ്റത്. കാലിന്റെ പേശിക്ക് വേദന അനുഭവപ്പെട്ടതിന് പിന്നാലെ താരം കളി നിര്‍ത്തുകയായിരുന്നു. കേരള താരം രാഹുല്‍ കെ.പിയാണ് പകരമിറങ്ങിയത്. സാരമായ പരിക്കാണോ എന്ന് ഇതുവരെ വ്യക്തമല്ല.
കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ആദ്യ മത്സരം ഒക്‌ടോബര്‍ ഏഴിന് ഈസ്റ്റ് ബംഗാളിനെതിരെയാണ്.
അതേസമയം, വിയറ്റ്‌നാമിനെതിരായ സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ ഇന്ത്യ പരാജയപ്പെട്ടു. എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് തോല്‍വി. 10, 49, 70 മിനിറ്റുകളിലാണ് വിയറ്റ്‌നാമിന്റെ ഗോളുകള്‍ പിറന്നത്.