ഇത്തവണ നടക്കേണ്ടിയിരുന്ന ഫോര്‍മുല വണ്‍ റഷ്യന്‍ ഗ്രാന്റ് പ്രീ റദ്ദാക്കിയതായി ഫോര്‍മുല വണ്‍ അധികൃതര്‍ അറിയിച്ചു. ഈ വര്‍ഷം റഷ്യയില്‍ ഗ്രാന്റ് പ്രീ നടത്തില്ലെന്ന് അവര്‍ വ്യക്തമാക്കി. അയല്‍രാജ്യമായ യുക്രൈനില്‍ റഷ്യ അധിനിവേശം നടത്തിയതിനാലാണ് തീരുമാനം. നിലവില്‍ റേസ് നടത്തുന്നത് സാധ്യമല്ലെന്ന് എഫ് വണ്ണുമായി ബന്ധപ്പെട്ടവര്‍ പറഞ്ഞു. സെപ്റ്റംബര്‍ 23 മുതല്‍ 25 വരെയായിരുന്നു ഫോര്‍മുല വണ്‍ റഷ്യ ഗ്രാന്റ് പ്രീ നടത്താന്‍ നിശ്ചയിച്ചിരുന്നത്.