കര്‍ഷകരെ സന്ദര്‍ശിക്കാന്‍ രാഹുല്‍ ഗാന്ധി ഇന്ന് ലഖിംപൂര്‍ ഖേരിയിലേക്ക് തിരിക്കും.എന്നാല്‍ യാത്രക്ക്് അനുനതി തേടിയത് നിഷേധിച്ച് യുപി സര്‍ക്കാര്‍ രംഗത്ത്. നിരോധനാജ്ഞ നിലനില്‍ക്കുന്നതിനാല്‍ അനുമതി നല്‍കാനാകില്ലെന്നാണ് യുപി സര്‍ക്കാരിന്റെ നിലപാട്.എന്നാല്‍ എന്തു വില കൊടുത്തും സഥലം സന്ദര്‍ശിക്കും എന്ന നിലാപാടില്‍ തന്നെയാണ് രാഹുല്‍ ഗാന്ധി.ഉച്ചയോടെ ലക്നൗവില്‍ വിമാന മാര്‍ഗം എത്തി ശേഷം റോഡ് മാര്‍ഗം ലഖിംപൂര്‍ ഖേരിയില്‍ പോകാന്‍ നിലവില്‍ ഉദേശിക്കുന്നത്.അതേസമയം 48 മണിക്കൂറിലേറെയായി കരുതല്‍ തടങ്കലില്‍ കഴിയുന്ന പ്രിയങ്ക ഗാന്ധിയെ ഇന്ന് കോടതിയില്‍ ഹാജരാക്കിയേക്കും.