ഉത്തര്‍പ്രദേശ് ടീച്ചേഴ്‌സ് എലിജിബിലിറ്റി ടെസ്റ്റ് (tet) ചോദ്യപേപ്പര്‍ ചോര്‍ന്നു. ചോദ്യപേപ്പര്‍ ചോര്‍ന്നതിന് പിന്നാലെ പരീക്ഷ റദ്ദാക്കിയതായി അധികൃതര്‍ അറിയിച്ചു.
വാട്‌സ്ആപ്പ് ഗ്രൂപ്പ് വഴി ചോര്‍ന്നെന്നാണ് പൊലീസിന്റെ നിരീക്ഷണം. സംഭവത്തില്‍ നിരവധിയാളുകളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
സംസ്ഥാനത്തുടനീളം ലക്ഷക്കണക്കിന് ഉദ്യോഗാര്‍ത്ഥികളാണ് പരീക്ഷ എഴുതാന്‍ ഇന്ന് എത്തിയിരുന്നത്.
സംഭവത്തില്‍ അന്വേഷണം ഉത്തര്‍പ്രദേശ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് യൂണിറ്റിന് കൈമാറിയതായും കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും സംസ്ഥാന വിദ്യാഭ്യാസ മന്ത്രി സതീഷ് ദ്വിവേദി അറിയിച്ചു. ഒരു മാസത്തിനുള്ളില്‍, ഉദ്യോഗാര്‍ത്ഥികള്‍ക്ക് അധിക ചെലവില്ലാതെ വീണ്ടും പരീക്ഷ എഴുത്താനുള്ള അവസരം ഒരുക്കുമെന്നും അദ്ദേഹം അറിയിച്ചു.