X

പഞ്ചാബ് തെരഞ്ഞെടുപ്പ്; മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ചന്നി 2 സീറ്റുകളില്‍ നിന്ന് ജനവിധി തേടും

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ചന്നി രണ്ട് സീറ്റുകളില്‍ നിന്ന് ജനവിധി തേടും. ചംകൗര്‍ സാഹിബ്, ഭദൗര്‍ എന്നി മണ്ഡലങ്ങളില്‍ നിന്നാണ് ചന്നി  മത്സരിക്കുക.  ചംകൗര്‍ സാഹിബ് മണ്ഡലത്തില്‍ നിന്നാണ് ചന്നി ആദ്യമായി എം.എല്‍.എയായത്. 2007ല്‍ ആയിരുന്നു അത്. അമരീന്ദര്‍ സിങ് മന്ത്രിസഭയില്‍ മന്ത്രിയായും 2015- 16 സമയത്ത് പ്രതിപക്ഷനേതാവായും അദ്ദേഹം പ്രവര്‍ത്തനം നടത്തിയിട്ടുണ്ട്. അമരീന്ദര്‍ സിങ് വച്ചതിനെ തുടര്‍ന്നാണ്‌ ചന്നി പഞ്ചാബ് മുഖ്യമന്ത്രിയായത്. കഴിഞ്ഞ വര്‍ഷം  സെപ്റ്റംബറിലായിരുന്നു സംഭവം. പഞ്ചാബിലെ ആദ്യ ദളിത് മുഖ്യമന്ത്രി കൂടിയാണ് ചന്നി.

ഫെബ്രുവരിന് 20നാണ് പഞ്ചാബില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. മാര്‍ച്ച് 10നാണ് ഫലപ്രഖ്യാപനം. 117 സീറ്റുകളാണ് പഞ്ചാബ് നിയമസഭയില്‍ ഉള്ളത്.

 

 

Test User: