പാരീസ്: ലിയോ മെസിയും റയല്‍ മാഡ്രിഡും തമ്മിലുള്ള ഡെര്‍ബി ലാലീഗയില്‍ കൂറെ കണ്ടതാണ്. മെസി ബാര്‍സ വിട്ട് ഫ്രഞ്ച് ലീഗില്‍ എത്തിയതോടെ അദ്ദേഹത്തിന് റയലിനെ കാണാന്‍ കഴിയാത്ത അവസ്ഥയായി. എന്നാല്‍ ഇന്ന് മെസിക്ക് റയലിനെ കാണാന്‍ അവസരം. യുവേഫ ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടര്‍ ആദ്യ പാദത്തില്‍ ഇന്ന് രാത്രി പി.എസ്.ജി റയലിനെ നേരിടുമ്പോള്‍ മറ്റൊരാള്‍ കൂടി സമ്മര്‍ദ്ദത്തിലാണ്. റയലിന്റെ ദീര്‍ഘകാല നായകന്‍ സെര്‍ജിയാ റാമോസ്. റയലിന് നിരവധി കിരീടങ്ങള്‍ സമ്മാനിച്ച റാമോസ് ഇപ്പോള്‍ പി.എസ്.ജിക്കാരനാണ്. അതിനാല്‍ തന്നെ ഇന്ന് റയലിനെ നേരിടുന്നത് മെസിയും റാമോസും ചേര്‍ന്നാണ്. ലാലീഗയില്‍ ഒന്നാം സ്ഥാനത്ത് കുതിക്കുന്നവരാണ് റയല്‍. കരീം ബെന്‍സേമയും സംഘവും ഗോള്‍ വേട്ടക്കാര്‍. പക്ഷേ ഇന്ന് പി.എസ്.ജിക്കെതിരെ കാര്യങ്ങള്‍ എളുപ്പമാവില്ല. മെസിക്കൊപ്പം മുന്‍നിരയില്‍ നെയ്മറും എംബാപ്പേയും. മധ്യനിരയില്‍ ഡി മരിയയെ പോലുള്ളവര്‍. ബെന്‍സേമയെ തടയാന്‍ കിംബാപ്പേയെ പോലുള്ള ഡിഫന്‍ഡര്‍മാര്‍. രാത്രി 1-30 നാണ് അങ്കം. ഇന്ന് നടക്കുന്ന മറ്റൊരു പോരാട്ടത്തില്‍ സ്‌പോര്‍ട്ടിംഗ് ലിസ്ബണ്‍ ഇംഗ്ലീഷ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റര് സിറ്റിയെ നേരിടുന്നുണ്ട്.