മാര്‍ച്ച് 24 മുതല്‍ സംസ്ഥാനത്ത് അനിശ്ചിതകാലത്തേക്ക് സര്‍വീസുകള്‍ നിര്‍ത്തിവെക്കുന്നതായി ബസ് ഉടമകള്‍ അറിയിച്ചു. ബസ് ഉടമകളുടെ സംയുക്ത സമരസമിതിയാണ് തീരുമാനം എടുത്തത്. ചാര്‍ജ് വര്‍ധന അടക്കമുള്ള കാര്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്. ബസ് ചാര്‍ജ് വര്‍ധന ഉടന്‍ നടപ്പിലാക്കണമെന്നാണ് ആവശ്യം.
മിനിമം ബസ് ചാര്‍ജ് 12 രൂപയായി ഉയര്‍ത്തണമെന്നും വിദ്യാര്‍ഥികളുടെ കണ്‍സെഷന്‍ നിരക്ക് ആറ് രൂപയാക്കി വര്‍ധിപ്പിക്കണമെന്നുമാണ്
ബസ് ഉടമകളുടെ ആവശ്യം. ഇത് ഉടനടി നടപ്പിലാക്കണമെന്നും അല്ലാത്ത പക്ഷം മുന്നോട്ട് പോകാന്‍ സാധിക്കില്ലെന്നും ബസ് ഉടമകള്‍ ഗതാഗത മന്ത്രിയെ അറിയിച്ചിട്ടുണ്ട്. ബജറ്റിലെ അവഗണനയെ തുടര്‍ന്ന് ശക്തമായ പ്രതിഷേധവുമായി ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ നേരത്തേ രംഗത്തെത്തിയിരുന്നു.
- 3 years ago
Test User