കോട്ടയം: വഴിയരികിലെ ഫ്രൂട്‌സ് കടയില്‍ നിന്ന് മാമ്പഴം മോഷ്ടിച്ച സംഭവത്തില്‍ പോലീസുകാരന് സസ്‌പെന്‍ഷന്‍. ഇടുക്കി എ ആര്‍ ക്യാമ്പിലെ പോലീസുകാരന്‍ പി വി ശിഹാബിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്.
പുലര്‍ച്ചെ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുന്നതിനിടെ പോലീസുകാരന്‍ മാമ്പഴം മോഷ്ടിക്കുകയായിരുന്നു. സെപ്തംബര്‍ 30ന് പുലര്‍ച്ചെ കാഞ്ഞിരപ്പള്ളി മുണ്ടക്കയം റോഡിലുള്ള കടയുടെ മുന്നില്‍ സൂക്ഷിച്ചിരുന്ന പത്ത് കിലോയോളം മാമ്പഴമാണ് പോലീസുകാരന്‍ മോഷ്ടിച്ചത്.
ഇയാള്‍ നിലവില്‍ ഒളിവിലാണ്. പോലീസുകാരന്റെ പ്രവൃത്തി സേനക്ക് കളങ്കമാണെന്ന് ജില്ലാ പോലിസ് മേധാവി പറഞ്ഞു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് പോലീസുകാരന്‍ പിടിക്കപ്പെട്ടത്.