X

റിഫ മെഹ്നുവിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ അനുമതി

ദുരൂഹ സാഹചര്യത്തില്‍ ദുബായില്‍ മരിച്ച വ്‌ളോഗര്‍ റിഫ മെഹ്നുവിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ അനുമതി. മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്താനാണ് ആര്‍ഡിഒയുടെ അനുമതി. റിഫയുടെ കുടുംബങ്ങളുടെ ആവശ്യപ്രകാരമാണ്  നടത്തുന്നത്.  മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്താതെയായിരുന്നു സംസ്‌കരിച്ചത്.

കഴിഞ്ഞ ദിവസമാണ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ അന്വേഷണ സംഘം ആര്‍ഡിഒക്ക് അപേക്ഷ നല്‍കിയത്. അതേസമയം,  ആത്മഹത്യാ പ്രേരണ കുറ്റത്തിന് റിഫയുടെ ഭര്‍ത്താവ് മെഹനാസിന്നെതിരെ കാക്കൂര്‍ പോലീസ് കേസെടുത്തിരുന്നു.  റിഫയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കേസ്. പത്ത് വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റമാണ് ഭര്‍ത്താവ് മെഹ്നാസിനെതിരെ ചുമത്തിയത്.

കഴിഞ്ഞ മാര്‍ച്ച് ഒന്നിന് ദുബായിലെ ഫളാറ്റില്‍ വെച്ചായിരുന്നു റിഫ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇരുവരും ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട് മൂന്നുവര്‍ഷം മുമ്പാണ് വിവാഹം ചെയ്തത്.

Test User: