X

പെഗാസസ്; മോദി സര്‍ക്കാര്‍ ചെയ്തത് രാജ്യദ്രോഹമാണ്: രാഹുല്‍ ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇന്ത്യ ഇസ്രയേലിന്റെ ചാരസോഫ്റ്റ്‌വെയറായ പെഗാസസ് വാങ്ങിയെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് വെളിപ്പെടുത്തയതിന് പിന്നാലെയാണ് രാഹുല്‍ മോദിക്കെതിരെ വിമര്‍ശനവുമായി രംഗത്തെതിയത്.  മോദി സര്‍ക്കാര്‍ ചെയ്തത് രാജ്യദ്രോഹമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ജഡ്ജിമാര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, പ്രതിപക്ഷ നേതാക്കള്‍, സൈനിക ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുടെ ഫോണ്‍ ചോര്‍ത്തിയത് രാജ്യദ്രോഹമാണെന്ന് രാഹുല്‍ അഭിപ്രായപ്പെട്ടു. രാഷ്ട്രീയക്കാരെയും പൊതുജനത്തെയും ജനാധിപത്യ സംവിധാനങ്ങളെയും നിരീക്ഷിക്കാന്‍ വേണ്ടിയാണ് മോദി സര്‍ക്കാര്‍ ചാരസോഫ്റ്റ്‌വെയറായ പെഗാസസ് വാങ്ങിയതെന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു.

ഇന്ത്യ പെഗാസസ് വാങ്ങിയെന്ന് ന്യൂയോര്‍ക്ക് ടൈംസ് ആണ് റിപ്പോര്‍ട്ട് ചെയ്തത്. 2017ലെ പ്രതിരോധ കരാര്‍ പ്രകാരം 13,000 കോടി രൂപക്ക് പെഗാസസും മിസൈല്‍ സംവിധാനങ്ങളും ഇന്ത്യ വാങ്ങിയെന്നാണ് അന്വേഷണ റിപ്പോര്‍ട്ടില്‍ ന്യൂയോര്‍ക്ക് ടൈംസ് പറയുന്നത്. 2017ല്‍ നരേന്ദ്രമോദി ഇസ്രായേല്‍ സന്ദര്‍ശിച്ചപ്പോഴാണ് ഇതില്‍ തീരുമാനമായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യയ്‌ക്കൊപ്പം ഹോളണ്ടും ഹംഗറിയും പെഗാസസ് വാങ്ങിയിട്ടുണ്ട്. ഇന്ത്യയില്‍ മാധ്യമ പ്രവര്‍ത്തകര്‍, രാഷ്ട്രീയ നേതാക്കള്‍, അഭിഭാഷകര്‍ തുടങ്ങിയവര്‍ക്കെതിരെ പെഗാസസ് വലിയ രീതിയില്‍ ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. സുപ്രീംകോടതി മേല്‍നോട്ടത്തില്‍ അന്വേഷണം നടക്കുന്ന സമയതാണ് ന്യൂയോര്‍ക്ക് ടൈംസിന്റെ
വെളിപ്പെടുത്തല്‍ പുറത്ത് വന്നിരിക്കുന്നത്.

Test User: