X

പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍; ഇടക്കാല റിപ്പോര്‍ട്ട് സുപ്രീംകോടതിക്ക് കൈമാറി

പെഗാസസ് ചാരസോഫ്ട്‌വെയര്‍ ഉപയോഗിച്ചുകൊണ്ടുള്ള ഫോണ്‍ ചോര്‍ത്തലിനെ പറ്റി അന്വേഷിക്കാന്‍ സുപ്രീംകോടതി നിയോഗിച്ച സമിതി ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. റിപ്പോര്‍ട്ട് കോടതി ബുധനാഴ്ച പരിഗണിക്കും. കൂടുതല്‍ സമയം അന്വേഷണം പൂര്‍ത്തിയാക്കാന്‍ വേണമെന്ന് സമിതി ആവശ്യം ഉന്നയിച്ചിട്ടുണ്ട്. റിട്ടയേഡ് ജഡ്ജി ആര്‍ വി രവീന്ദ്രന്‍ അധ്യക്ഷനായ സമിതിയാണ് കേസ് പരിഗണിക്കുന്നത്.

Test User: