X

പെഗാസസ്; കേന്ദ്രം ഇനിയും നിശബ്ദത തുടരാന്‍ പാടില്ല: എ.കെ ആന്റണി

ഇസ്രയേലിന്റെ ചാരസോഫ്റ്റ്‌വെയറായ പെഗാസസ് ഇന്ത്യ വാങ്ങിയെന്നത് വളരെ ഗുരുതരമായ വാര്‍ത്തയാണെന്ന് മുതിര്‍ന്ന
കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി. സംഭവത്തില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്നും ഇനിയും നിശബ്ദത തുടരാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യ പെഗാസസ് വാങ്ങിയെന്ന് ന്യൂയോര്‍ക്ക് ടൈംസ് ആണ് റിപ്പോര്‍ട്ട് ചെയ്തത്. 2017ലെ പ്രതിരോധ കരാര്‍ പ്രകാരം 13,000 കോടി രൂപക്ക് പെഗാസസും മിസൈല്‍ സംവിധാനങ്ങളും ഇന്ത്യ വാങ്ങിയെന്നാണ് അന്വേഷണ റിപ്പോര്‍ട്ടില്‍ ന്യൂയോര്‍ക്ക് ടൈംസ് പറയുന്നത്. 2017ല്‍ നരേന്ദ്രമോദി ഇസ്രായേല്‍ സന്ദര്‍ശിച്ചപ്പോഴാണ് ഇതില്‍ തീരുമാനമായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യയ്‌ക്കൊപ്പം ഹോളണ്ടും ഹംഗറിയും പെഗാസസ് വാങ്ങിയിട്ടുണ്ട്. ഇന്ത്യയില്‍ മാധ്യമ പ്രവര്‍ത്തകര്‍, രാഷ്ട്രീയ നേതാക്കള്‍, അഭിഭാഷകര്‍ തുടങ്ങിയവര്‍ക്കെതിരെ പെഗാസസ് വലിയ രീതിയില്‍ ഉപയോഗിക്കപ്പെട്ടിട്ടുണ്ട്.

Test User: