മുംബൈ: എജ്യുക്കേഷണല്‍ ടെക്‌നോളജി കമ്പനിയായ ബൈജൂസ് 1000 ജീവനക്കാരെ കൂടി പിരിച്ചുവിടുന്നു. ടെക്‌നോളജി ബിസിനസ് വെബ്‌സൈറ്റായ ദ മോണിങ് കോ ണ്‍ടക്സ്റ്റ് ഡോട് കോം ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. 2022 ഒക്ടോബറില്‍ 2,500 ജീവനക്കാരെ പിരിച്ചുവിടുന്നതായി ബൈജൂസ് പ്രഖ്യാപിച്ചിരുന്നു. ഈ വര്‍ഷം ആദ്യം കമ്പനി 900-1000 ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്തു. സെയില്‍സ് വിഭഗത്തി ലെ കരാര്‍ ജീവനക്കാരെയാണ് പിരിച്ചുവിടുന്നത്. കൂടാതെ 150 മാര്‍ക്കറ്റിങ് മാനേജര്‍മാര്‍ക്കും ജോലി നഷ്ടമാകും.
പിരിച്ചുവിടുന്നവര്‍ക്ക് രണ്ടുമാസത്തെ സാലറി നല്‍കുമെന്നാണ് വാഗ്ദാനം. സമ്പത്തിക നഷ്ടം നേരിടുന്നതാണ് നടപടിയിലേക്ക് നീങ്ങാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ട്്. എന്നാല്‍ പിരിച്ചുവിടല്‍ വാര്‍ത്തയോട് കമ്പനി ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള എജ്യു സ്റ്റാര്‍ട്ടപ്പാണ് മലയാളിയായ ബൈജു രവീന്ദ്രന്‍ നേതൃത്വം നല്‍കുന്ന ബൈജൂസ്. 22 ബില്യണ്‍ ഡോളറാണ് കമ്പനിയുടെ ആകെ മൂല്യം. ആകാശ് അടക്കമുള്ള വമ്പന്‍ കമ്പനികളെ ബൈജൂസ് ഏറ്റെടുത്തെങ്കിലും ഓണ്‍ലൈന്‍ ട്യൂഷന്‍ രംഗത്ത് മത്സരം കടുത്തത് ബൈജൂസിന്റെ വളര്‍ച്ചയ്ക്ക് തടസ്സമായി.