കോട്ടയം മെഡിക്കല്‍ കോളേജില്‍ നഴ്‌സിന് നേരെ രോഗിയുടെ കയ്യേറ്റം. താല്‍ക്കാലിക ജീവനക്കാരിയായ നേഹ ജോണിയാണ് മര്‍ദ്ദനമേറ്റത്. കഴിഞ്ഞദിവസം വൈകുന്നേരത്തോടെ കുത്തിവെപ്പ് എടുക്കാന്‍ ശ്രമിക്കുന്നതിനിടയായിരുന്നു കയ്യേറ്റം.സംഭവത്തില്‍ കൈയ്ക്ക് പൊട്ടല്‍. ചികിത്സയെ തുടര്‍ന്ന് നേഴ്‌സ് അവധിയിലാണ്.
സംഭവത്തില്‍ നേഹ ഗാന്ധി നഗര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. അന്വേഷണം പുരോഗമിക്കുന്നു.