X
    Categories: indiaNews

ക്വാറന്റൈന്‍ വേണ്ട,14 ദിവസം സ്വയം നിരീക്ഷണം;വിദേശത്തുനിന്നു വരുന്നവര്‍ക്കുള്ള മാര്‍ഗ രേഖ പുതുക്കി

കോവിഡ് വ്യാപനം കുറഞ്ഞ പശ്ചാത്തലത്തില്‍ വിദേശയാത്രക്കാര്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ മാറ്റം വരുത്തി.
വിദേശരാജ്യങ്ങളില്‍ നിന്ന് എത്തുന്നവരുടെ ഏഴുദിവസത്തെ ക്വാറന്റൈന്‍ ഒഴിവാക്കി. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഇതു സംബന്ധിച്ച് ഔദ്യോഗിക ഉത്തരവിറക്കിയത്. പകരം 14 ദിവസത്തെ സ്വയം നിരീക്ഷണം മതിയാകും.

സ്വയം നിരീക്ഷണത്തില്‍ കഴിയുമ്പോള്‍ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ആരോഗ്യ പ്രവര്‍ത്തകരുമായി ബന്ധപ്പെടണം. ഫെബ്രുവരി 14 മുതലാണ് പുതിയ മാര്‍ഗനിര്‍ദേശം പ്രാബല്യത്തില്‍ വരിക. റിസ്‌ക് രാജ്യങ്ങള്‍ എന്ന ക്യാറ്റഗറിയും ഒഴിവാക്കിയിട്ടുണ്ട്.

വിദേശയാത്രക്കാര്‍ ഏഴുദിവസം വീടുകളില്‍ നിര്‍ബന്ധിത നിരീക്ഷണം കഴിയണമെന്ന മാര്‍ഗ്ഗനിര്‍ദ്ദേശം കഴിഞ്ഞമാസമാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം ഉത്തരവിറക്കിയിരുന്നത്.കോവിഡ് വ്യാപനത്തില്‍ കുറവ് വന്നതോടെയാണ് നിലവിലെ മാറ്റം.

അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ 67,084 കേസുകള്‍ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ആശങ്ക ഉയര്‍ത്തി മരണനിരക്ക് കൂടുന്നുണ്ട്.1241 പേരാണ് കഴിഞ്ഞ ദിവസം മരണപ്പെട്ടത്.

Test User: